ബഗോദർ, ചുവപ്പുഗോദ; 3 പതിറ്റാണ്ടിനിടെ സിപിഐ (എംഎൽ) തോറ്റത് ഒരുതവണ മാത്രം
ബഗോദർ, ചുവപ്പുഗോദ; 3 പതിറ്റാണ്ടിനിടെ സിപിഐ (എംഎൽ) തോറ്റത് ഒരുതവണ മാത്രം – CPM and CPI’s strong area Bagodar | India News, Malayalam News | Manorama Online | Manorama News
ബഗോദർ ഒരു കനലാണ്. ജാർഖണ്ഡിൽ സിപിഎമ്മിന്റെയും സിപിഐയുടെയും ചുവപ്പുകൊടികൾ കാണാനാകുന്നിടം. സിപിഐ (എംഎൽ) തുടർച്ചയായി ജയിക്കുന്ന നിയമസഭാ മണ്ഡലം. ബിഹാറിന്റെ ഭാഗമായിരിക്കെ 1990ലാണ് ബഗോദറിൽ പാർട്ടിയുടെ വിജയഗാഥ തുടങ്ങിയത്. 1995ൽ സീറ്റ് നിലനിർത്തി. 2000ൽ ജാർഖണ്ഡ് സംസ്ഥാനം നിലവിൽവന്ന ശേഷവും തുടർച്ചയായി ജയിച്ചു. 2014ൽ തോറ്റെങ്കിലും 2019ൽ മണ്ഡലം തിരിച്ചുപിടിച്ചു. നേരത്തേ ഒറ്റയ്ക്കായിരുന്നു പോരാട്ടമെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ ജെഎംഎം–കോൺഗ്രസ് മുന്നണിയിലാണ്. ഇത്തവണ 13 പേർ മത്സരിക്കുന്ന ബഗോദറിൽ സിപിഐ (എംഎൽ) സ്ഥാനാർഥി വിനോദ് കുമാർ സിങ്ങിന്റെ പ്രധാന എതിരാളി ബിജെപിയിലെ നാഗേന്ദ്ര മഹാതോയാണ്.
ബിജെപിയുടെ വിഭാഗീയരാഷ്ട്രീയത്തിനെതിരായാണ് കോൺഗ്രസ്, ജെഎംഎം എന്നിവയുമായി സഖ്യമുണ്ടാക്കിയതെന്ന് വിനോദ് കുമാർ പറഞ്ഞു. 2005, 09, 19 തിരഞ്ഞെടുപ്പുകളിൽ ബഗോദറിൽ വിജയിച്ച വിനോദ്കുമാർ ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു സോഷ്യോളജിയിൽ എംഎ നേടിയയാളാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രിസ്ഥാനാർഥിയുമായ ബാബുലാൽ മറാൻഡി മത്സരിക്കുന്ന ധൻവറിനു പുറമേ നിർസ, സിന്ദ്രി സീറ്റുകളിലും സിപിഐ (എംഎൽ) പോരാടുന്നുണ്ട്. 2014 ൽ ജയിച്ച മണ്ഡലമാണ് ധൻവർ. ഇത്തവണ 4 സീറ്റിലും വിജയിക്കുമെന്ന് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം ജനാർദൻ പ്രസാദ് ‘മനോരമ’യോടു പറഞ്ഞു.
English Summary:
Vinod Kumar Singh CPI ML candidate in Bagodar constituency in Jharkhand Assembly Election 2024
mo-politics-parties-cpim mo-news-national-states-jharkhand 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-cpi 4ci1hfjeavelh5k5e7cu5aeb6g mo-politics-elections-jharkhandassemblyelection2024
Source link