സ്പോട്ട് ബുക്കിംഗ് പറയല്ലേ, ഇനി റിയൽ ടൈം ബുക്കിംഗ്

പത്തനംതിട്ട : സ്പോട്ട് ബുക്കിംഗിന് പകരം പറയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പേര് കണ്ടെത്തി. റിയൽ ടൈം ബുക്കിംഗ്. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ശബരിമല ദർശനത്തിന് എത്തുന്ന ഭക്തരെ പമ്പയിലും എരുമേലിയിലും റിയൽ ടൈം ബുക്കിംഗ് നടത്തിയാണ് കടത്തിവിടുന്നത്. വണ്ടിപ്പെരിയാറിലെ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം ഇന്നു തുറക്കും. ദേവസ്വം ബോർഡിനാണ് നിയന്ത്രണ ചുമതല.

സ്പോട്ട് ബുക്കിംഗ് നിറുത്താലാക്കുമെന്ന പ്രഖ്യാപനം വൻ പ്രതിഷേധത്തിൽ കലാശിച്ചതിനെ തുടർന്ന്, ദർശനത്തിന് എത്തുന്ന എല്ലാ തീർത്ഥാടകരെയും ശബരിമലയിലേക്ക് കടത്തിവിടുമെന്ന നിലപാടിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയിരുന്നു.

എന്നാൽ, ജാള്യത മാറ്റാൻ സ്പോട്ട് ബുക്കിംഗിന്റെ പേരുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.

പമ്പയിൽ മണൽപ്പുറത്തും എരുമേലിയിൽ ക്ഷേത്രത്തിന് സമീപവുമാണ് റിയൽ ടൈം ബുക്കിംഗ് കേന്ദ്രം. വണ്ടിപ്പെരിയാറിൽ സത്രം റോഡിലാണ് കേന്ദ്രം തുടങ്ങുന്നത്.


Source link
Exit mobile version