KERALAMLATEST NEWS
പത്തനംതിട്ടയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നിന്റേതാണ് ഉത്തരവ്. തമിഴ്‌നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലൻ വിധിച്ചത്. ക്രൂരമായ ലെെംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയിൽ വ്യക്തമാക്കി.
പത്തനംതിട്ട കുമ്പഴയിൽ 2021 ഏപ്രിലിലാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ കത്തികൊണ്ടുള്ള 66 മുറിവുകളുണ്ടായിരുന്നു. തുടർച്ചയായ മർദ്ദനമാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അഞ്ചുവയസുകാരിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ ചലനമറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്.
Source link