ഫോൺ അടിമത്തം കാരണം ക്സാസിൽ പോയില്ല; പതിനാലുകാരനെ അച്ഛൻ തലയ്ക്ക് അടിച്ചുകൊന്നു

ഫോൺ അടിമത്തം; പതിനാലുകാരനെ അച്ഛൻ തലയ്ക്ക് അടിച്ചുകൊന്നു – Father kills son Mobile Phone dispute Bengaluru – Manorama Online | Malayalam News | Manorama News
ഫോൺ അടിമത്തം കാരണം ക്സാസിൽ പോയില്ല; പതിനാലുകാരനെ അച്ഛൻ തലയ്ക്ക് അടിച്ചുകൊന്നു
മനോരമ ലേഖകൻ
Published: November 17 , 2024 09:22 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo: IANS)
ബെംഗളൂരു∙ മൊബൈൽ അടിമത്തം കാരണം ക്ലാസിൽ പോകാത്തതിന്റെ പേരിൽ ഒൻപതാം ക്ലാസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയൽക്കാരോട് പറഞ്ഞ് അച്ഛൻ രവികുമാർ തിടുക്കപ്പെട്ട് സംസ്കാരം നടത്താൻ ശ്രമിച്ചു.
എന്നാൽ അമ്മ ശശികല എതിർക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞു.
പരീക്ഷകളിൽ തോൽക്കുന്നതും ക്ലാസിൽ പോകാത്തതും മൊബൈൽ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടർന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്. തുടർന്ന് തേജസ്സിന്റെ തല രവികുമാർ ചുമരിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമായത്.
English Summary:
A Bengaluru father tragically killed his son after a dispute over the boy’s mobile phone addiction and refusal to attend classes.
4fp5b0r9eq2lqq2ls7gb6pu23l 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-news-common-bengalurunews
Source link