KERALAMLATEST NEWS

സ്‌നേഹത്തിന്റെ കടയിൽ അംഗത്വം: സന്ദീപ് വാര്യർ

പാലക്കാട്: കോൺഗ്രസിന്റേത് ഇന്ത്യയുടെയും ആശയമാണെന്നും സ്‌നേഹത്തിന്റെ കടയിൽ അംഗത്വം എടുത്തെന്നും സന്ദീപ് വാര്യർ. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ്.

വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തെറ്റ്. ജനാധിപത്യത്തെ പാടെ മതിക്കാത്ത ഒരു സിസ്റ്റത്തിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ സ്വാതന്ത്ര്യം പോലുമില്ലാതെ ഒടുവിൽ അച്ചടക്ക നടപടി നേരിട്ടു. ഒരു ഘട്ടത്തിലും ഞാൻ സംഘടനയെ തള്ളി പറഞ്ഞിട്ടില്ല. ആ സംഘടനയ്ക്കു വേണ്ടി സംസാരിച്ചിരുന്നു. എന്നിട്ടും ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രമാണുണ്ടായത്. ഞാൻ കോൺഗ്രസിലെത്തിയതിന്റെ ഉത്തരവാദി കെ.സുരേന്ദ്രനാണ്.

കേരളത്തിലെ മുഖ്യമന്ത്രിയുമായി ചേർന്ന് നടത്തുന്ന സഹകരണ രാഷ്ട്രീയത്തിനെതിരെ നിലപാട് എടുത്തതാണ് ഞാൻ ചെയ്ത കുറ്റം. കരുവന്നൂരും കൊടകരയും പരസ്പരം വച്ചുമാറുന്നതിനെ എതിർത്തിരുന്നു. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ ഇത്രയും കാലം ജോലി ചെയ്തതിന്റെ ജാള്യത ഇപ്പോഴുമുണ്ട്.


Source link

Related Articles

Back to top button