KERALAM

വയനാട് പുനരധിവാസം മുന്നോട്ടെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ അതിവേഗ പുനരധിവാസ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെയെല്ലാം 6000രൂപ മാസവാടക നൽകി താൽക്കാലികമായി പുനരധിവസിപ്പിച്ചു.10000 രൂപയുടെ താൽക്കാലിക സഹായവും പരിക്കേറ്റവർക്ക് 75000രൂപ വരെയും മരണമടഞ്ഞവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപയും നൽകി.

നെടുമ്പാല എസ്റ്റേറ്റിൽ 65.41ഏക്കറും എൽസ്റ്റൺ എസ്റ്റേറ്റിൽ 78.73 ഏക്കറും ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിന് നടപടിയായി. ആദ്യഘട്ടത്തിൽ 700വീടുകൾ നിർമ്മിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസ്സമാകില്ലെന്ന് മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button