CINEMA

ചിരിപ്പിച്ച് പേടിപ്പിക്കാൻ ബേസിൽ, പിന്തുടർന്ന് നസ്രിയ; സസ്പെൻസ് വിടാതെ സൂക്ഷ്മദർശിനി ട്രെയിലർ

ചിരിപ്പിച്ച് പേടിപ്പിക്കാൻ ബേസിൽ, പിന്തുടർന്ന് നസ്രിയ; സസ്പെൻസ് വിടാതെ സൂക്ഷ്മദർശിനി ട്രെയിലർ | Sookshmadarshini Trailer | Nazriya | Basil

ചിരിപ്പിച്ച് പേടിപ്പിക്കാൻ ബേസിൽ, പിന്തുടർന്ന് നസ്രിയ; സസ്പെൻസ് വിടാതെ സൂക്ഷ്മദർശിനി ട്രെയിലർ

മനോരമ ലേഖകൻ

Published: November 16 , 2024 06:06 PM IST

1 minute Read

മോഷൻ പോസ്റ്ററിൽ നിന്നും

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രം സൂക്ഷ്മദർശിനിയുടെ ട്രെയിലർ എത്തി. ത്രില്ലിങ് ആയ നിമിഷങ്ങളും ഉദ്വേഗം നിറയ്ക്കുന്ന സീക്വൻസുകളും നിറയുന്ന ട്രെയിലറിൽ വേറിട്ട പ്രകടനവുമായി കയ്യടി നേടുകയാണ് ബേസിൽ. അൽപം ദുരൂഹത നിറയുന്ന ബേസിലിന്റെ കഥാപാത്രത്തെ നിരീക്ഷിക്കുന്ന അയൽക്കാരിയുടെ റോളിലാണ് നസ്രിയ എത്തുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ‘നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം’ എന്ന ചോദ്യമുയർത്തിയാണ് ട്രെയിലർ അവസാനിക്കുന്നത്. 
നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സൂക്ഷ്മദർശിനി. എം.സി.ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതനും ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടേതായി  അടുത്തിടെ പുറത്തിറങ്ങിയിരുന്ന പ്രൊമോ സോങ് ‘ ദുരൂഹ മന്ദഹാസമേ… ‘ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. അതിനുപിന്നാലെ ഇപ്പോൾ ട്രെയിലറും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. എവിഎ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്. 

നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ദീപക് പറമ്പോൽ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 22ന് ചിത്രം തിയറ്ററിലെത്തും. 

English Summary:
Nazriya Nazim is back! Watch the thrilling trailer of ‘Sookshmadarshi,’ her highly anticipated Malayalam film after a 4-year break. Co-starring Basil Joseph, the film promises mystery, suspense, and neighborly secrets.

5m4bl6b44vdsffhf56a424tsva 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nazriyanazim mo-entertainment-common-malayalammovienews mo-entertainment-movie-basil-joseph f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-movie-sidharth-bharathan


Source link

Related Articles

Back to top button