‘സിഡി ഇവിടെയും ഉപയോഗിക്കാം, ശാഖയ്ക്ക് കാവൽ നിൽക്കണമെന്ന് തോന്നിയാൽ…’ സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

കോട്ടയം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപിന് ആർഎസ്‌എസ് ശാഖയ്ക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ് ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘സന്ദീപ് ബിജെപിയെ ആണോ ഉപേക്ഷിച്ചത്, ബിജെപിയുടെ രാഷ്ട്രീയത്തെ ആണോ? മതവർഗീയത ഉപേക്ഷിച്ചാൽ സന്തോഷം. പഴയ ഓർമ്മയിലാണ് പോകുന്നതെങ്കിൽ കോൺഗ്രസ് പറ്റിയ സ്ഥലമാണ്. ആർഎസ്‌എസ് ശാഖയ്ക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ് ഉണ്ട്. ആർഎസ്‌എസ് നേതാക്കളെ പൂവിട്ട് പൂജിക്കണമെങ്കിൽ പ്രതിപക്ഷ നേതാവ് കൂടെയുണ്ട്.

കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് പോകുന്നത്. നയവും നിലപാടും വച്ചാണ് സിപിഎം സ്വാഗതം ചെയ്യുന്നത്. ഭൂതകാലം പരിശോധിച്ചല്ല. ബിജെപിയിൽ ഉണ്ടായിരുന്നപ്പോൾ ചാനൽ ചർച്ചയിൽ പറഞ്ഞ സിഡികൾ ഇവിടെയും ഉപയോഗിക്കാം, മാറ്റം ഉണ്ടാവില്ല. ബിജെപിയിലായിരിക്കെ പല വിഷയങ്ങളിലും മൗനം പാലിച്ചതുപോലെ കോൺഗ്രസിലും മൗനം തുടരാം’- മുഹമ്മദ് റിയാസ് പറഞ്ഞു.

ബിജെപി നേതൃത്വവുമായ ഇടഞ്ഞു നി​ന്ന സന്ദീപ് വാര്യർ ഇന്നാണ് കോൺഗ്രസിൽ ചേർന്നത്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ബി​ജെപി​. നേതൃത്വവുമായി തുറന്ന പോരിനിറങ്ങിയ സന്ദീപ് വാര്യർ സി​പി​എമ്മി​ൽ ചേരുമെന്ന് നേരത്തേ അഭ്യൂഹമുയർന്നി​രുന്നു. സി​പി​എം നേതാക്കൾ അദ്ദേഹത്തെ സ്വാഗതവും ചെയ്തതാണ്. പാലക്കാട്ടെ പാർട്ടി​ സ്ഥാനാർത്ഥി​ സി​ കൃഷ്ണകുമാറുമായി​ ബന്ധപ്പെട്ട അഭി​പ്രായഭി​ന്നതകളാണ് ഇടച്ചി​ലി​ന് വഴി​യൊരുക്കി​യത്. സമവായത്തി​ന് ആർഎസ്‌എസ് നേതൃത്വം ഇടപെട്ടി​രുന്നെങ്കി​ലും സന്ദീപി​നെ അനുനയി​പ്പി​ക്കാനായി​രുന്നി​ല്ല.


Source link
Exit mobile version