മഹാരാഷ്ട്രയിൽ പ്രചാരണം 3 നാൾ കൂടി; ഗെയിം ചേയ്ഞ്ചറാകുമോ ലാഡ്കി ബഹിൻ
മഹാരാഷ്ട്രയിൽ പ്രചാരണം 3 നാൾ കൂടി; ഗെയിം ചേയ്ഞ്ചറാകുമോ ലാഡ്കി ബഹിൻ – NDA vs. India Alliance: Maharashtra Witnesses Fierce Election Campaigning – Manorama Online | Malayalam News | Manorama News
മഹാരാഷ്ട്രയിൽ പ്രചാരണം 3 നാൾ കൂടി; ഗെയിം ചേയ്ഞ്ചറാകുമോ ലാഡ്കി ബഹിൻ
റ്റിറ്റോ ജോർജ്
Published: November 16 , 2024 12:52 PM IST
1 minute Read
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി (Photos: AFP)
മുംബൈ∙ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പു പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കടുത്ത മത്സരമാണ് ഇരുമുന്നണികളും തമ്മിൽ. കൊണ്ടും കൊടുത്തും പ്രചാരണം മുന്നേറുമ്പോൾ സംസ്ഥാനം ഇതുവരെ കാണാത്ത ആവേശം പ്രചാരണത്തിനുണ്ട്. എൻഡിഎയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ മുന്നണിയിൽ രാഹുൽ ഗാന്ധിയുമാണ് പ്രചാരണത്തിന്റെ പ്രധാന മുഖങ്ങൾ. പ്രധാനമന്ത്രിയെ മുന്നിൽ നിർത്തി 11 റാലികൾ നടത്തിയ ബിജെപി, കേന്ദ്രമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ദേശീയ സംസ്ഥാന നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുന്നു.
രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സജീവമാണ്. എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരും പ്രചാരണത്തിന്റെ വീര്യം കൂട്ടുന്നു. ആദ്യം വിമതശല്യവും സീറ്റുവിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങളും പാർട്ടികളെ വലച്ചെങ്കിലും പോർക്കളത്തിലിറങ്ങിയതോടെ ആവനാഴിയിലെ ആയുധങ്ങളെല്ലാം ഉപയോഗിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും.
ഗെയിം ചേയ്ഞ്ചറാകുമോ ലാഡ്കി ബഹിൻലാഡ്കി ബഹിൻ പദ്ധതി തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീന ശക്തിയാകുമെന്നാണ് മഹായുതി (എൻഡിഎ) നേതാക്കൾ കരുതുന്നത്. 5 മാസങ്ങൾക്ക് മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരച്ചടിയേറ്റതിനെ തുടർന്ന് പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ വോട്ടായി മാറുമെന്നും അവർ പ്രതീക്ഷിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ഉപയോഗിച്ച മതവിദ്വേഷത്തിന്റെ വിത്തുകൾ വീണ്ടും പ്രയോഗിക്കുന്നുണ്ടെങ്കിലും വോട്ടർമാരെ അതെത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം. മുംബൈയിൽ നടന്ന റാലികളിൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൈവന്ന വേഗം പറഞ്ഞ് വോട്ടുപിടിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയത്.
വീഴ്ചകൾ ഉയർത്തിക്കാട്ടി അഘാഡിസ്ത്രീസുരക്ഷ, ക്രമസമാധാനം, വിലക്കയറ്റം, പ്രാദേശിക പ്രശ്നങ്ങൾ, സംവരണപ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം വോട്ടർമാർക്കിടയിൽ ചർച്ചയാകുകയാണ്. തുടർച്ചയായി ഉണ്ടായ അക്രമസംഭവങ്ങളും ബാബാ സിദ്ദിഖി വധവും, സൽമാൻ ഖാന്റെ വസതിക്ക് നേരെ ഉണ്ടായ വെടിവയ്പും ചർച്ചയാണ്. പ്രചാരണത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ കാർഷിക പ്രശ്നങ്ങൾ, സംവരണ വിഷയങ്ങൾ തുടങ്ങിയവയെല്ലാം പ്രതിപക്ഷം ആളിക്കത്തിക്കുകയാണ്. പ്രചാരണവിഷയങ്ങളെ ചൊല്ലി എൻഡിഎയിൽ ഉള്ള ഭിന്നതയും മറ നീക്കി പുറത്തുവന്നു.
English Summary:
The Maharashtra Assembly Elections are witnessing a thrilling contest as the BJP and India Alliance, led by Prime Minister Modi and Rahul Gandhi respectively, intensify their campaigns with rallies and public appearances across the state.
72npa8qvjesmhrkgi8kpivijm1 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list titto-george mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-politics-elections mo-news-world-countries-india-indianews mo-politics-parties-nda mo-politics-leaders-narendramodi mo-news-national-states-maharashtra
Source link