WORLD

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു ; സീറ്റില്‍ നിന്നും തെറിച്ച് യാത്രികര്‍|video


മിയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രികര്‍ തെറിച്ചു. ഒരു യുവതിയുടെ കാല്‍ സീലിങ്ങില്‍ മുട്ടി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ വിമാനം യൂറോപ്പിലേയ്ക്ക് മടങ്ങി. വിമാനം കുലുങ്ങുന്നതിന്റൈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.വിമാനത്തിനുള്ളിലെ കുലുക്കത്തില്‍ ആളുകള്‍ ഭയപ്പെടുന്നതും നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിതറിത്തെറിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ ശക്തമായ കുലുക്കം ഉണ്ടായിട്ടും, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.


Source link

Related Articles

Back to top button