ഇതാണ് ‘കങ്കുവ’യുടെ ‘മകൻ’; പുതിയ ടീസർ

ഇതാണ് ‘കങ്കുവ’യുടെ ‘മകൻ’; പുതിയ ടീസർ | Kanguva Sneak Peek

ഇതാണ് ‘കങ്കുവ’യുടെ ‘മകൻ’; പുതിയ ടീസർ

മനോരമ ലേഖകൻ

Published: November 16 , 2024 10:26 AM IST

1 minute Read

ടീസറിൽ നിന്നും

സൂര്യ നായകനായ ‘കങ്കുവ’ സിനിമയുടെ സ്നീക്ക് പീക്ക് പുറത്തിറക്കി അണിയറക്കാർ. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ ഒരു മിനിറ്റ് വിഡിയോയാണ് അണിയറക്കാർ റിലീസ് ചെയ്തത്. 

അതേസമയം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.

യോഗി ബാബു, കെ.എസ്. രവികുമാര്‍, ജഗപതി ബാബു, ഹരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

English Summary:
Watch Kanguva Sneak Peek

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-kanguva mo-entertainment-common-kollywoodnews 2bevvec89ks3rc8sirq38kqsu3 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya mo-entertainment-common-teasertrailer


Source link
Exit mobile version