എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം: ബിജെപി എംഎൽഎയെ സഹായിച്ച ഇൻസ്പെക്ടർ പിടിയിൽ

എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം: ബിജെപി എംഎൽഎയെ സഹായിച്ച ഇൻസ്പെക്ടർ പിടിയിൽ – Police officer arrested for helping bjp mla for infecting rivals with HIV – Manorama Online | Malayalam News | Manorama News

എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം: ബിജെപി എംഎൽഎയെ സഹായിച്ച ഇൻസ്പെക്ടർ പിടിയിൽ

മനോരമ ലേഖകൻ

Published: November 16 , 2024 10:12 AM IST

1 minute Read

Image Credits: Rawf8/Istockphoto.com

ബെംഗളൂരു ∙ രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ബിജെപി എംഎൽഎ എൻ.മുനിരത്നയെ സഹായിച്ച ഹൊബ്ബഗോഡി പൊലീസ് ഇൻസ്പെക്ടർ അയ്യണ്ണ റെഡ്ഡി അറസ്റ്റിലായി. എംഎൽഎ പീഡിപ്പിച്ചെന്നു പരാതി നൽകിയ സാമൂഹിക പ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

2020 ജൂലൈയിൽ ജന്മദിനാഘോഷത്തിനിടെ പ്രതിപക്ഷ നേതാവ് ആർ.അശോകയുടെ ശരീരത്തിൽ എച്ച്ഐവി ബാധിതയുടെ രക്തം കുത്തിവയ്ക്കാൻ മുനിരത്ന ശ്രമിച്ചെന്നാണ് ആരോപണം. തന്റെ കുടുംബാംഗങ്ങൾ ഇക്കാര്യം കേട്ടപ്പോൾ പേടിച്ചെന്നു കേന്ദ്രമന്ത്രിയോട് അശോക പറയുന്ന വിഡിയോ ഈയിടെ പുറത്തുവന്നിരുന്നു.

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. മുൻ കോർപറേറ്റർ വേലുനായ്ക്കറെ ജാതീയമായി അധിക്ഷേപിച്ചെന്നും കരാ‍ർ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി ബിബിഎംപി കരാറുകാരനായ ചെലുവരാജുവിൽനിന്നു 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളിലും മുനിരത്ന അന്വേഷണം നേരിടുന്നുണ്ട്.

English Summary:
Aarrest of a police inspector in Karnataka for his alleged involvement in a case connected to BJP MLA N. Munirathna

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka 6b71hkb2fv7dt3s96i6nal57o2


Source link
Exit mobile version