KERALAMLATEST NEWS

വയനാടിനായി ചോദിച്ചത് അതിതീവ്ര ദുരന്തമാക്കി അധികസഹായം, അപേക്ഷയിൽ പിഴവില്ലെന്ന് ചീഫ് സെക്രട്ടറി

​ ​തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​മ​ഹാ​ദു​ര​ന്ത​ത്തി​ൽ​ ​സം​സ്ഥാ​നം​ ​സ​മ​ർ​പ്പി​ച്ച​ ​പു​ന​രു​ദ്ധാ​ര​ണ​ ​സ​ഹാ​യാ​ഭ്യ​ർ​ത്ഥ​ന​യി​ൽ​ ​പി​ഴ​വ് ​പ​റ്റി​യി​ല്ലെ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ശാ​ര​ദാ​മു​ര​ളീ​ധ​ര​ൻ.
അ​തി​തീ​വ്ര​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ച്ചാ​ൽ​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​നി​ധി​യി​ൽ​ ​നി​ന്നു​ള്ള​ ​അ​ധി​ക​ ​ഫ​ണ്ടി​നു​ൾ​പ്പെ​ടെ​ ​സം​സ്ഥാ​നം അ​ർ​ഹ​ത​ ​നേ​ടും.​ ​വാ​യ്പാ​ ​തി​രി​ച്ച​ട​വി​ൽ​ ​ആ​ശ്വാ​സം,​ ​ദു​ര​ന്ത​ ​ബാ​ധി​ത​ർ​ക്ക് ​ഇ​ള​വോ​ടെ​ ​പു​തി​യ​ ​വാ​യ്പ​ക​ൾ​ ​എ​ന്നി​വ​യ്ക്കും​ ​സാ​ഹ​ച​ര്യ​മൊ​രു​ങ്ങും.​ ​ഇ​താ​ണ് ​കേ​ര​ളം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.

ദേ​ശീ​യ​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​രം​ ​ദേ​ശീ​യ​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​ണ് ​കേ​ന്ദ്ര​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.​ ​ഈ​ ​വ്യ​വ​സ്ഥ​ ​മ​ന​സി​ലാ​ക്കി​യു​ള്ള​ ​അ​പേ​ക്ഷ​യാ​ണ് ​സ​മ​ർ​പ്പി​ച്ച​തെ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​പ​റ​ഞ്ഞു.
അ​തി​തീ​വ്ര​ ​ഗ​ണ​ത്തി​ൽ​ ​(​ലെ​വ​ൽ​ 3​)​​​ ​ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ​അ​ഭ്യ​ർ​ത്ഥി​ച്ച​ത്.​ ​സ​ഹാ​യം​ ​നി​ഷേ​ധി​ച്ച് ​അ​റി​യി​പ്പ് ​കി​ട്ടി​യി​ട്ടു​മി​ല്ല.
വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സ​മ​ർ​പ്പി​ച്ച​ ​പ്രൊ​വി​ഷൻ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​അ​സ​സ്മെ​ന്റ് ​റി​പ്പോ​ർ​ട്ട് ​(​പി.​ഡി.​എം.​എ​)​ ​കേ​ന്ദ്രം​ ​പ​ഠി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണ് ​ഔ​ദ്യോ​ഗി​ക​ ​അ​റി​യി​പ്പ്.​ ​കേ​ന്ദ്ര​സം​ഘ​ത്തി​ന്റെ​ ​ഫീ​ൽ​ഡ് ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കാ​റ്റ​ഗ​റി​ ​തീ​രു​മാ​നി​ച്ച് ​സ​ഹാ​യം​ ​അ​നു​വ​ദി​ക്കു​ക.
നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് 1202​കോ​ടി​യും​ ​പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 1800​ ​കോ​ടി​യു​ടെ​ ​അ​ധി​ക​സ​ഹാ​യ​വു​മു​ൾ​പ്പെ​ടെ​ 3000​കോ​ടി​ക്കാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദം
ക​ടു​പ്പി​ക്കാ​ൻ​ ​നീ​ക്കം
കേ​ന്ദ്രം​ ​സ​ഹാ​യം​ ​വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​ഭേ​ദ​മി​ല്ലാ​തെ​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​ക്കും.​ ​തു​ട​ർ​ ​ന​ട​പ​ടി​ ​അ​ടു​ത്ത​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തി​ലെ​ടു​ക്കും.​ ​പാ​ർ​ല​മെ​ന്റി​ലും​ ​ഉ​ന്ന​യി​ക്കും.​ ​കേ​ന്ദ്ര​ത്തെ​ ​വീ​ണ്ടും​ ​സ​മീ​പി​ക്കു​ന്ന​തും​ ​ആ​ലോ​ച​ന​യി​ലാ​ണ്.​ ​കേ​ന്ദ്ര​സ​ഹാ​യം​ ​കു​റ​ഞ്ഞാ​ൽ​ ​വാ​യ്പാ​ ​പ​രി​ധി​യി​ൽ​ ​ഇ​ള​വോ,​ ​കി​ഫ്ബി​ ​മു​ഖേ​ന​ ​വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ന് ​അ​നു​മ​തി​യോ​ ​ആ​വ​ശ്യ​പ്പെ​ടും.

കോ​ട​തി​യി​ലും​ ​പ്ര​തീ​ക്ഷ
വ​യ​നാ​ട് ​ഉ​രു​ൾ​പൊ​ട്ട​ലി​നെ​ ​അ​തി​തീ​വ്ര​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ൽ​ ​ഈ​മാ​സം​ ​ത​ന്നെ​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ഇ​ന്ന​ലെ​ ​കേ​ന്ദ്ര​ത്തി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​തും​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു.​ ​ഹൈ​പ​വ​ർ​ ​ക​മ്മി​റ്റി​ ​ചേ​രേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ​അ​ഡി​ഷ​ണ​ൽ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.​ ​കേ​ന്ദ്ര​ ​മ​ന്ത്രി​യു​ടെ​ ​കു​റു​പ്പി​ൽ​ ​സ​ഹാ​യം​ ​ന​ൽ​കി​ല്ലെ​ന്ന് ​പ​റ​യു​ന്നി​ല്ല​ല്ലോ​യെ​ന്നും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​തീ​വ്ര​ ​മാ​ന​ദ​ണ്ഡം
സം​സ്ഥാ​ന​ത്തെ​ ​ജ​ന​സം​ഖ്യ​യു​ടെ​ ​മൂന്നി​ലൊ​ന്ന് ​ആ​ളു​ക​ളെ​ ​ബാ​ധി​ക്കു​ന്ന​താ​ണ് ​’​അ​തി​തീ​വ്ര​ ​ദു​ര​ന്തം​”​ ​എ​ന്നാ​ണ് 2000​ൽ​ ​പ​ത്താം​ ​ധ​ന​കാ​ര്യ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​വചി​ച്ച​ത്.​ ​ജീ​വ​നാ​ശം,​നാ​ശ​ന​ഷ്ടം,​ ​പ​രി​സ്ഥി​തി​ശോ​ഷ​ണം​ ​എ​ന്നി​വ​യു​ടെ​ ​വ്യാ​പ്തി​ ​പ​രി​ശോ​ധി​ച്ചാ​കും​ ​കാ​റ്റ​ഗ​റി​ ​പ്ര​ഖ്യാ​പി​ക്കുക.

കൈയിലുള്ളത്

കേന്ദ്രവിഹിതം 291.2 കോടി,​

സംസ്ഥാനവിഹിതം 96.8കോടി,​

മാർച്ച് 31 വരെ മിച്ചമുള്ള 394.99കോടിയുൾപ്പെടെ 782.99 കോടി.

സംഭാവനയായി കിട്ടിയ 514.14 കോടി

19​ന് ​വ​യ​നാ​ട് ​
ഹ​ർ​ത്താൽ
മു​ണ്ട​ക്കൈ​ ,​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ധനസഹായംപ്ര​ഖ്യാ​പി​ക്കാ​ത്ത​ ​കേ​ന്ദ്ര​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഈ​മാ​സം​ 19​ ​ന് ​വ​യ​നാ​ട്ടി​ൽ​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ഹ​ർ​ത്താ​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​രാ​വി​ലെ​ 6​ ​മു​ത​ൽ​ ​വൈ​കി​ട്ട് 6​ ​വ​രെ​യാ​ണ് ​ഹ​ർ​ത്താ​ൽ.

വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​ ​വി​വേ​ച​ന​ ​സ​മീ​പ​ന​മാ​ണ് ​കേ​ന്ദ്ര​ത്തി​ന്.​ ​ആ​രു​ടെ​യും​ ​സ​ഹാ​യ​മി​ല്ലെ​ങ്കി​ലും​ ​പു​ന​ര​ധി​വാ​സം​ ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പാ​ക്കുംമു​ഖ്യ​മ​ന്ത്രി​ ​
പി​ണ​റാ​യി​ ​വി​ജ​യൻ

ലെ​വ​ൽ​ ​ത്രീ​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​ച​ട്ട​ങ്ങ​ൾ​ ​പാ​ലി​ക്കേ​ണ്ട​തു​ണ്ട്.​ ​അ​ർ​ഹ​മാ​യ​ ​സ​മ​യ​ത്ത് ​കേ​ന്ദ്ര​ത്തി​ന്റെ​ ​പു​ന​ര​ധി​വാ​സ​ ​പാ​ക്കേ​ജ് ​ഉ​ണ്ടാ​കുംജോ​ർ​ജ് ​കു​ര്യ​ൻ,​
കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി


Source link

Related Articles

Back to top button