പിച്ചക്കാരനിൽ നിന്നും കോടീശ്വരനിലേക്ക്; ധനുഷിന്റെ ‘കുബേര’ ടീസർ

പിച്ചക്കാരനിൽ നിന്നും കോടീശ്വരനിലേക്ക്; ധനുഷിന്റെ ‘കുബേര’ ടീസർ | Kubera Teaser
പിച്ചക്കാരനിൽ നിന്നും കോടീശ്വരനിലേക്ക്; ധനുഷിന്റെ ‘കുബേര’ ടീസർ
മനോരമ ലേഖകൻ
Published: November 16 , 2024 09:54 AM IST
1 minute Read
ധനുഷ്
ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യൻ ചിത്രം ‘കുബേര’ ടീസർ എത്തി. ‘ഹാപ്പി ഡെയ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് സംവിധാനം. ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് ഗെറ്റപ്പിൽ ധനുഷ് എത്തുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം ഫെബ്രുവരിയിൽ റിലീസിനെത്തും. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യൻ പെട്ടന്നൊരു സാഹചര്യത്തിൽ കോടീശ്വരനായി മാറുന്നതാണ് കഥ.
‘മേഡ് ഇൻ ഹെവൻ’, ‘സഞ്ജു’, ‘പദ്മാവത്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ‘ലവ് സ്റ്റോറി’ എന്ന സിനിമയ്ക്കു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ.
English Summary:
Watch Kubera Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-dhanush 4sgs3edk269dperel89ffqh70d mo-entertainment-movie-rashmikamandanna f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link