ആനകൾക്ക് നിയന്ത്രണം , തൃശൂർ പൂരത്തെ ബാധിക്കും: ദേവസ്വങ്ങൾ

തൃശൂർ: ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി കൊണ്ടുവന്ന കടുത്ത നിയന്ത്രണം തൃശൂർ പൂരത്തെ ബാധിക്കുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. സർക്കാർ അടിയന്തരമായി അപ്പീൽ നൽകണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെടുന്നു. അപ്പീൽ നൽകിയാൽ കക്ഷിചേരുന്നതും ആലോചിക്കും.
ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്നാണ് ഉത്തരവ്. ഇതോടെ പൂരം ആനയെഴുന്നള്ളിപ്പും കുടമാറ്റവും മഠത്തിൽ വരവുമൊക്കെ നടത്താനാകാത്ത സ്ഥിതി വരും. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പുകളെയും മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെയും ബാധിക്കും.
ഹൈക്കോടതി നിർദ്ദേശം പൂരം ഇല്ലാതാക്കുന്ന വിധത്തിലാണ്. ഈ നിബന്ധനകൾ നടപ്പാക്കിയാൽ കേരളത്തിലെ ഉത്സവങ്ങളൊന്നും നടത്താനാകില്ല
ജി.രാജേഷ്
സെക്രട്ടറി
പാറമേക്കാവ് ദേവസ്വം
പൊതുവഴിയിലൂടെ പകൽ ആനയെ എഴുന്നള്ളിക്കരുതെന്നു പറഞ്ഞാൽ മഠത്തിൽ വരവ് എങ്ങനെ നടത്തും. ഈ തടസം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം
കെ. ഗിരീഷ് കുമാർ
സെക്രട്ടറി
തിരുവമ്പാടി ദേവസ്വം.
Source link