KERALAMLATEST NEWS

ചിരിപ്പിക്കാൻ ഇനി അവരില്ല, അഞ്ജലിയുടെയും ജെസിയുടെയും സംസ്‌കാരം ഇന്ന്; പൊതുദർശനം എട്ട് മണി മുതൽ

കണ്ണൂർ: കേളകത്ത് നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ എട്ട് മണി മുതൽ കായംകുളം കെപിഎസിയിൽ പൊതുദർശനം നടക്കും. സഹപ്രവർത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പൊതുദർശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും. ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാട് പൊതുശ്‌മശാനത്തിൽ ആണ് സംസ്കാരം നടക്കുക.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. പ​രി​ക്കേ​റ്റ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഉ​മേ​ഷ് ​(39​),​ ​ബി​ന്ദു​ ​(56),​ ​സു​രേ​ഷ് ​(60​),​ ​വി​ജ​യ​കു​മാ​ർ​ ​(52​),​ ​ക​ല്ലു​വാ​തു​ക്ക​ൽ​ ​സ്വ​ദേ​ശി​ ​ചെ​ല്ല​പ്പ​ൻ​ ​(43​),​ ​കാ​യം​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഉ​ണ്ണി​ ​(51​),​ ​ഷി​ബു​ ​(48),​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​ശ്യാം​ ​(38​),​ ​അ​തി​രു​ങ്ക​ൽ​ ​സ്വ​ദേ​ശി​ ​സു​ഭാ​ഷ് ​(59​),​മു​ഹ​മ്മ​ ​സ്വ​ദേ​ശി​ ​സ​ജി​മോ​ൻ,​ ​ചേ​ർ​ത്ത​ല​ ​മ​റ്റ​വ​ന​ ​സ്വ​ദേ​ശി​ ​സാ​ബു​,​ ​കൊ​ല്ലം​ ​പ​ന്മ​ന​ ​സ്വ​ദേ​ശി​ ​അ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​

ചി​ല​രു​ടെ​ ​പ​രി​ക്ക് ​ഗു​രു​ത​ര​മാ​ണ്.ജെ​സി​ ​മോ​ഹ​ന്റെ​ ​ഭ​ർ​ത്താ​വും​ ​നാ​ട​ക​ ​ന​ട​നു​മാ​യി​രു​ന്ന​ ​തേ​വ​ല​ക്ക​ര​ ​മോ​ഹ​ൻ​ ​അ​ഞ്ചു​മാ​സം​ ​മു​മ്പാ​ണ് ​മ​രി​ച്ച​ത്.​ ​മ​ക​ൾ​:​ ​സ്വാ​തി​ ​മോ​ഹ​ൻ.​ ​മ​രു​മ​ക​ൻ​:​ ​അ​നു.​ ​അ​ഞ്ജ​ലി​ക്ക് ​ഒ​രു​ ​മ​ക​നു​ണ്ട്.​ ​മൂ​ന്ന​ര​വ​യ​സു​കാ​ര​ൻ​ ​ഡ്രോൺ. ഭർത്താവ് ​ശ്രീ​കൃ​ഷ്ണ​ൻ നാടക നടനാണ്.


Source link

Related Articles

Back to top button