യൂസഫലിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

യൂസഫലിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

യൂസഫലിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

മനോരമ ലേഖകൻ

Published: November 15 , 2024 07:31 PM IST

1 minute Read

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ഔദ്യോഗിക പേജിലൂടെയാണ് താരം ആശംസകൾ നേർന്നത്. യൂസഫലിയുടെ ചിത്രത്തിനൊപ്പമായിരുന്നു പിറന്നാൾ ആശംസ. ‘ഹാപ്പി ബർത്ത്ഡേ ഡിയർ യൂസഫ് അലിക്കാ,’ മോഹൻലാൽ കുറിച്ചു. 
വ്യവസായ പ്രമുഖനായ യൂസഫലിയുമായി ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഇരുവരുടെ കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ വർഷം ലണ്ടനിലെ ക്നൈറ്റ്സ് ബ്രിഡ്ജ് സ്ട്രീറ്റിൽ വെച്ച് മോഹൻലാലും യൂസഫലിയും കണ്ടുമുട്ടുന്ന ചിത്രങ്ങളും തുടർന്ന് യൂസഫലിക്ക് ഒപ്പം മോഹൻലാൽ കാറിൽ സഞ്ചരിക്കുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായിരുന്നു. 

English Summary:
Mohanlal sends heartfelt birthday wishes to close friend and Lulu Group Chairman M.A. Yusuff Ali.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-business-mayusuffali osrlbhao0con9qrcjb4q2i0ji


Source link
Exit mobile version