ജ്യോതിഷപ്രകാരം ഒരാളുടെ ജന്മത്തില്‍ പല യോഗങ്ങളും ഫലമായി പറയുന്നു. ഇതില്‍ നല്ലതും മോശവുമെല്ലാം വരും. ജനനസമയം അനുസരിച്ച് ജാതകപ്രകാരം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല യോഗങ്ങള്‍ ഉണ്ടാകുന്നവരുണ്ട്. ചിലര്‍ ജനിച്ചു വീഴുന്നത് കൊണ്ടുതന്നെ ഇത്തരം ചില യോഗങ്ങള്‍ കൊണ്ടാണ്. ഇത്തരം നല്ല യോഗങ്ങളില്‍ പെട്ട ഒന്നാണ് ഗജകേസരീയോഗം. വ്യാഴവും ചന്ദ്രനും ഒന്നിച്ചോ പരസ്പര കേന്ദ്രത്തിലോ നിൽക്കുന്ന ജാതകമുള്ളവര്‍ക്കാണ് ഗജകേസരി യോഗമുണ്ടെന്ന് പറയപ്പെടുന്നത്. ജ്യോതിഷപ്രകാരംആനയെപ്പോലെ വലിപ്പമുള്ള മനസ്സിനെ സിംഹമാകുന്ന ബുദ്ധിയാൽ കടിഞ്ഞാണ്‍ ഇടാന്‍ കഴിവുള്ളവരാണ് ഗജകേസരിയോഗക്കാര്‍. ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് ജന്മനാ ഈ ഭാഗ്യമുണ്ട്. ഇതെക്കുറിച്ചറിയാം. ഏതെല്ലാം നാളുകാര്‍ക്കാണ് ഈ യോഗം എന്നറിയാം.ഉത്രംഇതില്‍ പെട്ട ഒരു നാളാണ് ഉത്രം. ഭഗവാന്‍ അയ്യപ്പന്റെ നാളാണ് ഉത്രം എന്നാണ് ജ്യോതിഷവിശ്വാസം. ഉത്രം നാളുകാര്‍ ജന്മനാ തന്നെ ഗജകേസരീ ഭാഗ്യത്താല്‍ പിറന്ന് വീഴുന്നവരാണ്. ഇതിനാല്‍ തന്നെ ഇവര്‍ക്ക് ഏറെ ഭാഗ്യവും ഐശ്വര്യവും ഫലമായി പറയുന്നത്. അപാരബുദ്ധിശേഷിയുള്ളവരാണ് ഇവര്‍. ഇത്തരം ജാതകക്കാര്‍ക്ക് ജീവിതത്തില്‍ ദീര്‍ഘായുസും ലഭിയ്ക്കുന്നു. നല്ല പങ്കാളിയെ ലഭിയ്ക്കാനും ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാനും ഇത് സഹായിക്കുകയും ചെയ്യുന്നു.മകയിരംമകയിരം നക്ഷത്രവും ഗജകേസരീയോഗത്താല്‍ ജനിയ്ക്കുന്നവരാണ്. ഇവര്‍ക്കും ഈ യോഗപ്രകാരം സര്‍വൈശ്വര്യവും ഭാഗ്യവും ധന, ധാന്യസമൃദ്ധിയും ഫലമായി പറയുന്നു. പൊതുസമൂഹത്തില്‍ സ്ഥാനവും ബഹുമാനവും സ്വന്തം പ്രവൃത്തിയാലും ബുദ്ധിയാലും പിടിച്ചു പറ്റാന്‍ ഇവര്‍ക്ക് സാധിയ്ക്കുകയും ചെയ്യും. വലിയ നേട്ടങ്ങള്‍ക്ക് ഇവര്‍ക്ക് സാധ്യതയുണ്ട്. ധനസമ്പാദനത്തിനുള്ള അവസരങ്ങള്‍ ഇവര്‍ക്ക് വന്നു ചേരുകയും ചെയ്യുന്നു.ഭരണിഭരണി നക്ഷത്രവും ഇതേ യോഗത്താല്‍ ജനിയ്ക്കുന്നവരാണ്. ഇവര്‍ക്കും ഈ യോഗം ജീവിതത്തില്‍ ഭാഗ്യനുഭവങ്ങള്‍ നല്‍കുമെന്ന് വേണം, പറയുവാന്‍. ഇവര്‍ക്ക് ധനഭാഗ്യവും സര്‍വൈശ്വര്യ സമൃദ്ധിയുമുണ്ടാകും. ജീവിതത്തില്‍ ഈ യോഗത്തിന്റെ അനുഗ്രഹത്തോടെ ഏറെ ഉയര്‍ച്ചയില്‍ എത്താന്‍ ഈ നാളുകാര്‍ക്ക് സാധിയ്ക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് നേടാന്‍ സാധിയ്ക്കും.മൂലംമൂലം ഇതില്‍ പെട്ട ഒരു നക്ഷത്രമാണ്. ഗജകേസരീയോഗത്താല്‍ ഉയര്‍ച്ചയും പ്രശസ്തിയും ധനവുമെല്ലാം ലഭിയ്ക്കുന്ന നാളാണ് ഇത്. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുന്ന നാളാണ്. ധനഭാഗ്യവും സര്‍വൈശ്വവും പ്രശസ്തിയും ഫലമായി പറയുന്നു. ആഗ്രഹിച്ചതില്‍പ്പരം നേട്ടങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഫലമായി ലഭിയ്ക്കുമെന്ന് പറയാം. വലിയ നേട്ടങ്ങള്‍ക്ക് ഇവര്‍ക്ക് സാധ്യതയുണ്ട്.വിശാഖംഅടുത്തത് ഈ ഗണത്തില്‍ പെടുന്നത് വിശാഖം നക്ഷത്രമാണ്. ജീവിതത്തില്‍ ഇതേ യോഗത്താല്‍ ഏറെ ഉയര്‍ച്ചയും ധനാഭിവൃദ്ധിയും നേടുന്ന നക്ഷത്രക്കാരാണ് ഇവര്‍. ജീവിതത്തില്‍ പ്രതീക്ഷിയ്ക്കാത്തത്ര നേട്ടങ്ങളും ഭാഗ്യങ്ങളോടും കൂടി ജീവിയ്ക്കാന്‍ സാധിയ്ക്കുന്ന നാളുകാര്‍ കൂടിയാണ് ഇവര്‍. സമൂഹപരമായും കുടുംബപരമായും ഏറെ നേട്ടങ്ങളും സന്തോഷവും അനുഭവിയ്ക്കാന്‍ സാധിയ്ക്കുന്ന നാളുകാരാണ് ഇവര്‍.
Source link