മികച്ച സംവിധായകരുടെ കൂട്ടത്തിൽ ഇനി ജോജുവും ഉൾപ്പെടും: പ്രശംസിച്ച് അനൂപ് മേനോൻ

ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണ് ‘പണി’െയന്നും വരും നാളുകളിൽ മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ ജോജുവും ഉൾപ്പെടുമെന്നും അനൂപ് മേനോൻ കുറിച്ചു.
‘‘പണി കണ്ടു. ഗംഭീര കമേഴ്‌സ്യൽ സിനിമ. ജോജു ജോർജ് ഒരു മികച്ച സംവിധായകനായെന്ന് ഈ സിനിമയിലൂടെ വ്യക്തം, വരും കാലങ്ങളിൽ അദ്ദേഹം തീർച്ചയായും മികച്ച സംവിധായകരുടെ കൂട്ടത്തിൽ എത്തും. നവാഗതരുടെ മികവാർന്ന പ്രകടനങ്ങൾ, പ്രത്യേകിച്ച് ബോബി, അഭയ, വില്ലൻമാരായ സാഗർ, ജുനൈസ്. മൂർച്ചയുള്ള എഡിറ്റിങും വേട്ടയാടുന്ന പശ്ചാത്തല സ്‌കോറും, എല്ലാ വിഭാഗത്തിലും ഒരുപോലെ മികവു പുലർത്തുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗ്യാങ്‌സ്റ്റർ ചിത്രങ്ങളിലൊന്നായി മാറുന്നു. തമിഴ്, കൊറിയൻ സിനിമകളെ പ്രശംസിക്കുന്നതുപോലെ ഈ സിനിമയും പ്രശംസിക്കപ്പെടണം. തിയറ്ററിൽ ഈ സിനിമ നഷ്ടപ്പെടുത്തരുത്.’’–അനൂപ് മേനോന്റെ വാക്കുകൾ.

ജോജു ജോർജ് തിരക്കഥ എഴുതിയ സംവിധാനം നിർവഹിച്ച ആദ്യ സിനിമയാണ് ‘പണി’. അഭിനയ നായികയായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. 

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം.റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 

വിഷ്ണു വിജയ്, സാം സി എസ് എന്നിവരുടെ സംഗീതവും വേണു ISC, ജിന്‍റോ ജോർജ് എന്നിവരുടെ ക്യാമറയും സിനിമയുടെ ആത്മാവാണ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്‌ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരയൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

English Summary:
Anoop Menon Praises Pani Movie


Source link
Exit mobile version