‘ഠാക്കു മഹാരാജ്’ ആയി ബാലയ്യ; ടീസർ പുറത്ത്
‘ഡാക്കു മഹാരാജ്’ ആയി ബാലയ്യ; ടീസർ പുറത്ത് | ‘Daaku Maharaaj’: Teaser
‘ഠാക്കു മഹാരാജ്’ ആയി ബാലയ്യ; ടീസർ പുറത്ത്
മനോരമ ലേഖകൻ
Published: November 15 , 2024 11:57 AM IST
Updated: November 15, 2024 12:17 PM IST
1 minute Read
ടീസറിൽ നിന്നും
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഠാക്കു മഹാരാജ്’ എന്നാണ് ചിത്രത്തിന്റെ പേര്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഗ്ലിംപ്സ് വിഡിയോയും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം തമൻ. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ.
സൂര്യ ദേവര നാഗ വംശിയാണ് നിർമാണം. എഡിറ്റിങ് നിരഞ്ജൻ. തിരക്കഥ കെ. ചക്രവർത്തി റെഡ്ഡി.
English Summary:
Nandamuri Balakrishna, Bobby Kolli’s New Movie Is Titled ‘Daaku Maharaaj’: Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 3rqud1b1ea1qdreo1giv327on7 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link