KERALAM

കൊടകര: ഹൈക്കോടതി  ഇ.ഡിയുടെ വിശദീകരണം തേടി

കൊച്ചി: കൊടകര കുഴൽപ്പണ കേസിലെ ഇ.ഡി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിടണമെന്ന ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെയടക്കം വിശദീകരണം തേടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ.ഡി അറിയിച്ചു. ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. കേസിലെ സാക്ഷി ഇരിങ്ങാലക്കുട സ്വദേശി സന്തോഷാണ് കോടതിയെ സമീപിച്ചത്.


2021 ഏപ്രിൽ മൂന്നിന് പുലർച്ചെ കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കാറിൽ കൊണ്ടുപോയ 3.5 കോടി രൂപ കൊടകരയിൽ ഒരു സംഘം തട്ടിയെടുത്തിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു കാറുടമയുടെ പരാതി. എന്നാൽ പൊലീസ് അന്വേഷണത്തിൽ 3.5 കോടിയുണ്ടായിരുന്നെന്ന് കണ്ടെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കാൻ കൊണ്ടുവന്ന ഈ പണം ബി.ജെ.പിയുടേതാണെന്നാണ് ഹർജിയിലെ ആരോപണം.


Source link

Related Articles

Back to top button