ഉമ്മറിന്റെ വീട്ടുമുറ്രത്ത് ‘സ്വർഗത്തിലെ കനി’

കോഴിക്കോട്: വീട്ടുമുറ്റത്ത് ‘സ്വർഗത്തിലെ കനി” (ഹെവൻ ഫ്രൂട്ട് ) വേണമെന്ന കടലുണ്ടി വാക്കടവ് നെെന്ത്രം വീട്ടിൽ ഉമ്മർ എൻ.വിയുടെ ആഗ്രഹത്തിന് സാഫല്യം. കേരളത്തിൽ അപൂർവമായ കടുംചുവപ്പ് നിറത്തിലുള്ള ഈ ഫലം വിളവെടുപ്പിന് പാകമായി. വിയറ്റ്നാമിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന ഗാക് ഫ്രൂട്ട് എന്ന ഹെവൻ ഫ്രൂട്ട് കേരളത്തിൽ വളരെക്കുറച്ചുപേർ മാത്രമാണ് കൃഷി ചെയ്യുന്നത്.

യൂ ട്യൂബിലൂടെ ഹെവൻ ഫ്രൂട്ടിനെക്കുറിച്ചറിഞ്ഞ ഉമ്മർ കഴിഞ്ഞ മാർച്ചിൽ ഓൺലൈൻ വഴി 7 വിത്തുകളെത്തിച്ചാണ് വീട്ടുമുറ്റത്ത് നട്ടത്. വിത്തിന്റെ വില 400 രൂപ. അതിൽ നാല് വിത്തുകൾ തളിർത്ത് വള്ളികൾ പടർന്നതോടെ 200 സ്ക്വയർഫീറ്റ് സ്ഥലത്ത് പന്തെലാരുക്കി. ചാണകവും കോഴിക്കാഷ്ഠവും ചേർന്ന വളംനൽകി. രാവിലെയും വെെകിട്ടും നനച്ചു. ഇപ്പോൾ അവയിൽ നിറയെ ഫലങ്ങൾ.

വൈ​വി​ദ്ധ്യ​മാ​ർ​ന്ന കൃ​ഷി​യോ​ട് താത്പ​ര്യ​മുള്ള പ്രവാസിയായിരുന്ന 72കാരൻ ഉമ്മറിന്റെ

തോട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ടും, സ്റ്റാർ ഫ്രൂട്ടും, മക്കട്ടോദേവയുമൊക്കെയുണ്ട്. ഭാര്യ റംല. മക്കൾ: റുക്‌സാന, റജീന, റിസ്‌വാന, റിസില.

ഗാക് ഫ്രൂട്ട്

ഔഷധഗുണങ്ങളും പോഷക സമൃദ്ധവുമായ ഗാക് ഫ്രൂട്ട് മധുരപ്പാവൽ എന്ന പേരിലും അറിയപ്പെടുന്നു. പൾപ്പും തൊലിയുമെല്ലാം ഭക്ഷിക്കാം. നേർത്ത മുള്ളുകളുള്ള ഇവ പാകമാകുമ്പോൾ ഒരു കിലോയോളം തൂക്കമുണ്ടാകും. ജ്യൂസ് നിർമ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നേരിയ ച​വ​ർപ്പുണ്ടെങ്കിലും വി​റ്റാ​മി​ൻ സി, ​മൂ​ല​ക​ങ്ങ​ൾ, ആ​ന്റി ഓ​ക്സൈ​ഡു​ക​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്നം. അ​ച്ചാ​ർ, സോ​സ് തു​ട​ങ്ങിയവയും ഉണ്ടാക്കാം. ഇ​ല​ക​ളും മൂ​പ്പെ​ത്താ​ത്ത കാ​യയും പ​ച്ച​ക്ക​റി​യായി ഉ​പ​യോ​ഗി​ക്കാം.

1200-1700 രൂപ

കിലോയ്ക്ക് വില

”പരിപാലനച്ചെലവ് കുറവും ഔഷധ ഗുണങ്ങൾ ഒരുപാടുള്ളതുമായ ഈ ഫലം എല്ലാവർക്കും കൃഷി ചെയ്യാം. കൃഷി വിപുലപ്പെടുത്തും.

-ഉമ്മർ


Source link
Exit mobile version