KERALAMLATEST NEWS

ലൈബ്രറി കൗൺസിൽ പുരസ്കാരം പ്രൊഫ. എം. ലീലാവതിക്ക്

തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2023ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരത്തിന് പ്രൊഫ.എം.ലീലാവതി അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്പവുമാണ് പുരസ്‌കാരം. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്‌കാരം (50,000 രൂപ) പൊൻകുന്നം സെയ്ദിന്.

50വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ് പുരസ്‌കാരത്തിന് (ഒരുലക്ഷം രൂപ) കൊല്ലം കാട്ടാമ്പള്ളി സന്മാർഗദായിനി യുവജന ഗ്രന്ഥശാലയ്ക്ക്. മികച്ച സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള സമാധാനം പരമേശ്വരൻ പുരസ്‌കാരം (10,001 രൂപ) കാസർകോട് പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥശാലയ്ക്ക്. പിന്നാക്ക പ്രദേശത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള എൻ.ഇ.ബാലറാം പുരസ്‌കാരം (20,000 രൂപ) വയനാട് കണ്ണങ്കോട് നവോദയ ഗ്രന്ഥശാലയ്ക്ക്.

ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി പുരസ്‌കാരം കൊല്ലം പാങ്ങോടുള്ള കുഴിയ്ക്കലിടവക പബ്ലിക് ലൈബ്രറിക്കാണ് (77,777 രൂപയുടെ പുസ്തകങ്ങൾ). ബാലവേദി പ്രവർത്തനത്തിനുള്ള പി.രവീന്ദ്രൻ സ്മാരക പുരസ്‌കാരം പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് (25,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ). സി.ജി.ശാന്തകുമാർ പുരസ്‌കാരം കണ്ണൂർ കൊട്ടില സർഗചേതന പബ്ലിക് ലൈബ്രറിക്കും (50,000രൂപയുടെ പുസ്തകങ്ങൾ) നൽകും.


Source link

Related Articles

Back to top button