തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ‘കേര” പദ്ധതിയുടെ (കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി-വാല്യുചെയിൻ മോഡണൈസേഷൻ പ്രോജക്ട്) നടത്തിപ്പിനുള്ള അന്തിമരൂപം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും.
കാർഷിക നവീകരണത്തിനുള്ള 2390.86 കോടിയുടെ പദ്ധതി കേരളത്തിലെ അഞ്ച് ലക്ഷം കർഷകർക്ക് ഗുണമാകും. പദ്ധതി നടത്തിപ്പിന് തസ്തിക സൃഷ്ടിക്കാനടക്കമുള്ള അജൻഡ ഇന്നലത്തെ മന്ത്രിസഭായോഗം പരിഗണിച്ചെങ്കിലും 21ന് ചേരുന്ന അടുത്ത മന്ത്രിസഭായോഗത്തിലേക്ക് മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥ വിന്യാസത്തെക്കുറിച്ചടക്കം വിശദമായ ചർച്ച വേണ്ടിവരുമെന്നതിനാലാണിത്. അടുത്ത ബുധനാഴ്ച പാലക്കാട് ഉപതിരഞ്ഞെടുപ്പായതിനാൽ മന്ത്രിസഭായോഗം 21ലേക്ക് മാറ്റി. 23ന് വോട്ടെണ്ണൽ വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനുശേഷമേ ഉത്തരവിറക്കാനാവൂ. പദ്ധതിക്ക് നേരത്തേ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. 2390.86 കോടിയുടെ ‘കേര” പദ്ധതിയിൽ 1677.85 കോടി ലോകബാങ്ക് വായ്പയാണ്. 713.06 കോടി സംസ്ഥാന വിഹിതവും.
Source link