ശബരിമല: 35000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യും

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് കുടിവെള്ള വിതരണത്തിനായി പമ്പ മുതൽ സന്നിധാനം വരെ 8 സംഭരണികളിലായി 68 ലക്ഷം ലിറ്റർ ജലം സംഭരിക്കുമെന്ന് വാട്ടർ അതോറിട്ടി. റിവേഴ്സ് ഓസ്‌മോസിസ് (ആർ.ഒ) പ്ലാന്റുകളിലൂടെ ജലം ശുദ്ധീകരിച്ച് മണിക്കൂറിൽ 35,000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യും. 103 കിയോസ്‌കുകളിലായി 270 ടാപ്പുകൾ വഴിയാണ് കുടിവെള്ള വിതരണം. ആവശ്യാനുസരണം കൂടുതൽ കിയോസ്‌കുകൾ സ്ഥാപിക്കും. നിലയ്ക്കൽ ബേസ് ക്യാമ്പിൽ മണിക്കൂറിൽ 1000 ലിറ്റർ ശേഷിയുള്ള 28 ആർ.ഒ പ്ലാന്റുകളിൽ നിന്നുള്ള ജലവിതരണത്തിന് ഏകദേശം 20 കിലോമീറ്റർ പി.വി.സി പൈപ്പുകളും 80 കിയോസ്‌കുകളിൽ 226 ടാപ്പുകൾ സ്ഥാപിച്ചു. ശുദ്ധജലത്തിന്റെ ഗുണനിലവാരം ഓരോ മണിക്കൂർ ഇടവിട്ട് നിരീക്ഷിക്കാൻ പമ്പയിൽ ഗുണനിലവാര ലബോറട്ടറിയും ജലവിതരണത്തിന്റെ മേൽനോട്ടം വഹിക്കാൻ അസി. എൻജിനിയറുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുമുണ്ട്.


Source link
Exit mobile version