‘10, 12 ക്ലാസുകളിലെ പരീക്ഷകളിൽ സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ

‘10, 12 ക്ലാസുകളിലെ പരീക്ഷകളിൽ സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ- CBSE Debunks Syllabus Reduction Rumors for 2025 Board Exams – Manorama Online | Malayalam News | Manorama News

‘10, 12 ക്ലാസുകളിലെ പരീക്ഷകളിൽ സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ

ഓൺലൈൻ ഡെസ്‍ക്

Published: November 15 , 2024 09:07 AM IST

1 minute Read

ഫയൽ ചിത്രം ( Photo: Facebook/CBSE HQ)

ന്യൂഡൽഹി∙ 2025ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ). അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സിബിഎസ്ഇയുടെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകൾ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും അറിയിച്ചു.

2025ലെ ബോർഡ് പരീക്ഷകൾക്കായി 10, 12 ക്ലാസുകളിലെ സിലബസിൽ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ പ്രഖ്യാപിച്ചതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, നവംബർ അവസാനത്തോടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തിറക്കും. 2025 ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary:
CBSE Debunks Syllabus Reduction Rumors for 2025 Board Exams

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6fj2a1q5ji6a3rmmc08o08md3a mo-educationncareer-cbse


Source link
Exit mobile version