‘കങ്കുവ’യുടെ ആദ്യ 15 മിനിറ്റ് കണ്ടപ്പോൾ പേടിച്ചുപോയി: തുറന്നു പറഞ്ഞ് ബാല

‘കങ്കുവ’യുടെ ആദ്യ 15 മിനിറ്റ് കണ്ടപ്പോൾ പേടിച്ചുപോയി: തുറന്നു പറഞ്ഞ് ബാല | Bala Review Kanguva

‘കങ്കുവ’യുടെ ആദ്യ 15 മിനിറ്റ് കണ്ടപ്പോൾ പേടിച്ചുപോയി: തുറന്നു പറഞ്ഞ് ബാല

മനോരമ ലേഖകൻ

Published: November 15 , 2024 08:57 AM IST

1 minute Read

ബാല, സൂര്യ

സൂര്യ നായകനായ ബ്രഹ്മാണ്ഡ ചിത്രം കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത് തന്റെ സഹോദരനാണെന്നു വെളിപ്പെടുത്തി നടൻ ബാല. നടൻ സൂര്യയ്ക്കും കാർത്തിക്കും ഒപ്പമെടുത്ത ബാല്യകാല ചിത്രവും ആരാധകർക്കായി ബാല പങ്കുവച്ചു. വളരെ അമൂല്യമായ ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെയാണ് ബാലയും സഹോദരൻ ശിവയും സൂര്യയ്ക്കും കാർത്തിക്കും ഒപ്പം നിൽക്കുന്ന പഴയൊരു ചിത്രം താരം പങ്കുവച്ചത്. ശാരീരിക പ്രശ്നങ്ങൾ മൂലമാണ് കങ്കുവയിൽ അഭിനയിക്കാൻ കഴിയാതെ പോയതെന്നും അടുത്ത ഭാഗത്തിൽ ഉറപ്പായും ഒരു വേഷം ചെയ്യുമെന്നും ബാല പറഞ്ഞു. 
ബാലയുടെ വാക്കുകൾ: ഇന്ന് കങ്കുവ റിലീസ് ആയി. എന്റെ ചേട്ടനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഭയങ്കര സന്തോഷം. തിയറ്ററിൽ പോയി പടം കണ്ടു. അതോടൊപ്പം വ്യക്തിപരമായ ഒരു കാര്യം കാണിക്കണമെന്നു തോന്നി. എന്റെ ലിവർ ട്രാൻസ്പ്ലാന്റിന്റെ സമയത്തായിരുന്നു കങ്കുവയുടെ ഷൂട്ട് നടന്നത്. ഞാനൊരു ഫോട്ടോ കാണിക്കാം. അമൂല്യമായ ഒരു ഫോട്ടോയാണ്. 30 വർഷം മുൻപെടുത്ത ഫോട്ടോയാണ്. സൂര്യയും കാർത്തിയും എന്റെ ഏട്ടനും ഞാനുമൊക്കെ ഒരുമിച്ച് ഈ ഫോട്ടോയിലുണ്ട്. ഞാനാണ് ഇളയത്. ചരിത്രം ആവർത്തിക്കും. ഞങ്ങളൊരുമിച്ച് പടം ചെയ്യുമെന്ന് ഓർത്തില്ല. 

പക്ഷേ, കങ്കുവ പാർട്ട് ഒന്നിൽ ഞാനില്ല. വിധി പോലെ നടക്കട്ടെ. നോക്കാം. നല്ല ഒരു ചിത്രമാണ് കങ്കുവ. ഞാൻ വളരെയധികം സന്തോഷവാനാണ്. അതൊരു ചരിത്ര സിനിമയാണ്. ഒരു ചരിത്ര സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അത് എന്റെ ചേട്ടനൊക്കെ അറിയാം. പൂർണ ശാരീരിക മാനസിക ആരോഗ്യത്തോടെ ഇരിക്കുമ്പോഴെ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റൂ. നമുക്ക് നോക്കാം. കങ്കുവ 2 വരട്ടെ. വൈകാതെ വരും. 
ഇനി സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കാം. സത്യം പറഞ്ഞാൽ സിനിമ തുടങ്ങി ആദ്യ ഒരു പതിനഞ്ച് മിനിറ്റ് കണ്ടപ്പോൾ പേടിച്ചുപോയി. ഒരു ഉഷാറ് ഇല്ലാത്തതുപോലെ തോന്നി. ഇടവേളയിലേക്കടുത്തപ്പോൾ ഒരാത്മവിശ്വാസം വന്നു. 2024ൽ ആണ് കഥ ആരംഭിക്കുന്നത്. അതൊന്നും മനസ്സിലായില്ല, പിന്നെ ഫ്ലാഷ്ബാക്കിലേക്കു പോകുമ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസ്സിലായത്. സെക്കൻഡ് ഹാഫിലെ ചില സീൻസ് കണ്ട് അറിയാതെ കയ്യടിച്ചുപോയി.

അതേസമയം കങ്കുവ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ മാധ്യമങ്ങളോടു പ്രതികരിച്ചു. വിദേശത്തു നിന്നും കേരളത്തിൽ നിന്നുമൊക്കെ ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കി. ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘കങ്കുവ’. 2021ൽ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘അണ്ണാത്തൈ’ ആണ് ശിവയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

English Summary:
Kanguva” Update: Bala Confirms Sequel Role, Explains Why He’s Not in Part 1

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-kanguva mo-entertainment-common-kollywoodnews 2414h651k2giq00con1b32qphi mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya


Source link
Exit mobile version