ശബരിമല തീർത്ഥാടനം അന്യസംസ്ഥാനങ്ങളിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനായി ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം, ചെങ്ങന്നൂർ ഭാഗത്തേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ആന്ധ്രയിലെ കച്ചേഗുഡയിൽ നിന്നുള്ള ശബരി സ്‌പെഷ്യൽ ട്രെയിൻ 17, 24 തീയതികളിൽ രാത്രി 12.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 6.30ന് കോട്ടയത്തെത്തും. 18, 25 തീയതികളിൽ രാത്രി 8.50നാണ് കോട്ടയത്തു നിന്നുള്ള മടക്കയാത്ര.
ഇതേ റൂട്ടിൽ രണ്ടാം ശബരി സ്‌പെഷ്യൽ 21, 28 തീയതികളിൽ വൈകിട്ട് 3.40ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 6.50ന് കോട്ടയത്തെത്തും. കോട്ടയത്തു നിന്ന് 15, 22, 29 രാത്രി 8.30നാണ് മടക്കയാത്ര. ഹൈദരാബാദ് ജംഗ്ഷൻ – കോട്ടയം സ്പെഷ്യൽ സർവീസ് 19, 26 തീയതികളിൽ ഉച്ചയ്ക്ക് 12ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.10ന് കോട്ടയത്തെത്തും. 20, 27 തീയതികളിൽ വൈകിട്ട് 6.10നാണ് മടക്കം. സെക്കൻഡറാബാദിൽ നിന്ന് കോട്ടയത്തേക്കുള്ള സ്പെഷ്യൽ സർവീസ് സെക്കൻഡറാബാദിൽ നിന്ന് 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12.05ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 6.45ന് കോട്ടയത്തെത്തും. 16, 23, 30 തീയതികളിൽ രാത്രി 9.45നാണ് മടക്കയാത്ര.
മഹാരാഷ്ട്രയിൽ നിന്നുള്ള നന്ദേഡ്-കൊല്ലം ജംഗ്ഷൻ ശബരി സ്‌പെഷ്യൽ 16ന് രാവിലെ 8.20ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30ന് കൊല്ലത്തെത്തും. 18ന് രാത്രി 9.45നാണ് മടക്കസർവീസ്. ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കുള്ള ശബരി സ്പെഷ്യൽ 19 മുതൽ ജനുവരി 14 വരെ ചൊവ്വാഴ്ചകളിൽ രാത്രി 11.20ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലത്തെത്തും.ബുധനാഴ്ചകളിൽ വൈകിട്ട് 4.30നാണ് മടക്ക സർവീസ്.
ചെന്നൈയിൽ നിന്നുള്ള രണ്ടാം ശബരിസ്പെഷ്യൽ 16 മുതൽ ജനുവരി 18 വരെ ശനിയാഴ്ചകളിൽ രാത്രി 11.20ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലത്തെത്തും. ഞായറാഴ്ചകളിൽ വൈകിട്ട് 5.50നാണ് മടക്കം.
ചെന്നൈയിൽ നിന്നുള്ള മൂന്നാം ശബരി സ്പെഷ്യൽ 18 മുതൽ ജനുവരി 13 വരെ തിങ്കളാഴ്ചകളിൽ വൈകിട്ട് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും. ചൊവ്വാഴ്ചകളിൽ രാവിലെ 10.45നാണ് മടക്കസർവീസ്. ചെന്നൈയിൽ നിന്നുള്ള നാലാമത്തെ ശബരി സ്പെഷ്യൽ ഗരീബ് രഥ് സർവീസ് 20 മുതൽ ജനുവരി 15 വരെ ബുധനാഴ്ചകളിൽ വൈകിട്ട് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും. വ്യാഴാഴ്ചകളിൽ രാവിലെ 10.45നാണ് മടക്കസർവ്വീസ്.
കർണാടകത്തിൽ നിന്നുള്ള ശബരിസ്പെഷ്യൽ ബംഗളൂരിലെ ബയ്യപ്പനഹള്ളിൽ നിന്ന് 13 മുതൽ ജനുവരി 29വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05നാണ് മടക്ക സർവീസ്.
Source link