KERALAMLATEST NEWS
അയ്യപ്പൻമാർക്കൊപ്പം ആരോഗ്യവകുപ്പും
തിരുവനന്തപുരം: മണ്ഡല കാലത്ത് അയ്യപ്പൻമാർക്ക് ആരോഗ്യകരമായ തീർത്ഥാടനം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. അയ്യപ്പൻമാർക്ക് മല കയറുന്നതിനിടയിൽ ക്ഷീണം,തളർച്ച,നെഞ്ചുവേദന,ശ്വാസതടസം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ശരണപാതകളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെയും സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനവും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. അടിയന്തരസഹായത്തിന് 04735 203232 എന്ന നമ്പരിൽ വിളിക്കാം.
Source link