KERALAMLATEST NEWS

പതിനെട്ടാംപടിയിൽ പരിചയ സമ്പന്നരായ പൊലീസുകാർ

കൊച്ചി: മണ്ഡല തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്നും പതിനെട്ടാംപടിയിൽ പരിചയസമ്പന്നരായ പൊലീസുകാരെ നിയോഗിക്കണമെന്ന നിർദ്ദേശം പാലിക്കുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. തീർത്ഥാടകർക്ക് മുഴുവൻ സമയവും ബിസ്‌ക്കറ്റും ചുക്കുവെള്ളവും വിതരണം ചെയ്യും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അന്നദാനത്തിന് ക്രമീകരണം ഏർപ്പെടുത്തി. മണ്ഡലകാലത്ത് 18 മണിക്കൂർ ദർശനസൗകര്യം ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ തന്ത്രിയുടെ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഓൺലൈൻ ബുക്കിംഗോ സ്‌പോട്ട് ബുക്കിംഗോ നടത്താതെ വരുന്നവരെ എങ്ങനെ നിയന്ത്രിക്കും എന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കാൻ കോടതി നിർദ്ദേശം നൽകി.

പരമ്പരാഗത പാതയിൽ സൗകര്യമൊരുക്കണം
എരുമേലി പരമ്പരാഗത പാതയിലും ഇടത്താവളങ്ങളിലും തീർത്ഥാടകർക്ക് വിരിവയ്‌ക്കാനും മറ്റും സൗകര്യമൊരുക്കണമെന്ന് വനംവകുപ്പിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് വനംവകുപ്പ് അറിയിച്ചു. ജലവിതരണം മുടങ്ങാതിരിക്കാൻ സംവിധാനമൊരുക്കിയതായി ജല അതോറിട്ടി അറിയിച്ചു. ജലവിതരണ ശൃഖലയുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തുകയും സൂപ്രണ്ടിംഗ് എൻജിനിയർ മേൽനോട്ടം വഹിക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു.


Source link

Related Articles

Back to top button