മരുന്നിനൊപ്പം വിപരീതഫലം അറിയിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മരുന്നിനൊപ്പം വിപരീതഫലം അറിയിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി – Supreme Court rejected demand to inform contraindications along with medicine | India News, Malayalam News | Manorama Online | Manorama News
മരുന്നിനൊപ്പം വിപരീതഫലം അറിയിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
മനോരമ ലേഖകൻ
Published: November 15 , 2024 03:18 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ മരുന്നു നൽകുമ്പോൾ അതിന്റെ അപകടസാധ്യതയും വിപരീതഫലവും കൂടി ഡോക്ടർമാർ രോഗിയെ അറിയിക്കണമെന്നു വ്യവസ്ഥ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മരുന്നു കുറിപ്പടിക്കൊപ്പം പ്രാദേശികഭാഷയിൽ അധിക കുറിപ്പു നൽകണമെന്ന ആവശ്യമാണു ഹർജിക്കാർ ഉന്നയിച്ചത്. പാർശ്വഫലമാണ് പലർക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജേക്കബ് വടക്കഞ്ചേരി നൽകിയ ഹർജിയിലുണ്ട്. ആവശ്യം പ്രായോഗികമാകില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്.
മരുന്നിന്റെ പ്രത്യാഘാതം കൂടി എഴുതിനൽകണമെന്ന നിർദേശം വച്ചാൽ, ഓരോ ഡോക്ടർക്കും 10–15 രോഗികളെ മാത്രമേ ഒപിയിൽ പരിശോധിക്കാൻ കഴിയൂ എന്നും ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഫാർമസികൾ നിറയാനും ഉപഭോക്തൃകേസുകൾ ഉണ്ടാകാനും ഇതു വഴിയൊരുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
English Summary:
Supreme Court rejected demand to inform contraindications along with medicine
mo-health-healthnews mo-health-medicine mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 44unr2diub8gd0is3esqu8q3cj mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link