ഉത്കണ്ഠ തിന്ന് പ്രമേഹരോഗികൾ!; 86% പേർക്കും ഉത്കണ്ഠ, വിഷാദം തുടങ്ങിയവ – Anxiety and Depression Affect Majority of Diabetes Patients | India News, Malayalam News | Manorama Online | Manorama News
ഉത്കണ്ഠ തിന്ന് പ്രമേഹരോഗികൾ!; 86% പേർക്കും ഉത്കണ്ഠ, വിഷാദം തുടങ്ങിയവ
മനോരമ ലേഖകൻ
Published: November 15 , 2024 03:18 AM IST
1 minute Read
ടൈപ്പ്-2 പ്രമേഹബാധിതർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ.
ന്യൂഡൽഹി ∙ ഇന്ത്യയിലെ പ്രമേഹരോഗികളിൽ 86% പേരും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻ. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നടത്തിയ സർവേയിലാണു കണ്ടെത്തൽ. പ്രമേഹം സങ്കീർണതകൾ ഉണ്ടാക്കുമെന്ന ഭയമാണ് രോഗബാധിതരിൽ ആശങ്കയുണ്ടാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ഭക്ഷണ നിയന്ത്രണം, മരുന്നുകളുടെയും ചികിത്സാ സംവിധാനങ്ങളുടെയും ലഭ്യതക്കുറവ് എന്നിവയും രോഗികളെ വലയ്ക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ സ്ത്രീകളിലാണ് കൂടുതൽ. 73% പേരും ചികിത്സ ഭാഗികമായോ പൂർണമായോ നിർത്തുന്നതായും സർവേയിലുണ്ട്. പരിചരണം പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതായും കണ്ടെത്തി.
English Summary:
Anxiety and Depression Affect Majority of Diabetes Patients
3b85e83u3m03vfa1itjrh4c4uq mo-news-common-malayalamnews mo-health-anxiety 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-health-depression 6anghk02mm1j22f2n7qqlnnbk8-list mo-health-diabetes
Source link