വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി; യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി; യാത്രക്കാരൻ അറസ്റ്റിൽ – Bomb Threat on Plane: Passenger Arrested | India News, Malayalam News | Manorama Online | Manorama News

വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി; യാത്രക്കാരൻ അറസ്റ്റിൽ

മനോരമ ലേഖകൻ

Published: November 15 , 2024 03:30 AM IST

1 minute Read

റായ്‍പുർ ∙ നാഗ്പുരിൽ നിന്ന് കൊൽക്കത്തയിലേക്ക് 187 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. റായ്പുരിൽ അടിയന്തര ലാൻഡിങ് നടത്തി പരിശോധിച്ച ശേഷമാണ് വ്യാജവിവരം നൽകിയ നാഗ്പുർ സ്വദേശി അനിമേഷ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. ഭീഷണിയെത്തുടർന്ന് രാവിലെ 9നാണ് വിമാനം സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ ഇറക്കിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്കു പന്ത്രണ്ടോടെ യാത്ര തുടർന്നു. 

English Summary:
Bomb Threat on Plane: Passenger Arrested

mo-news-common-bomb-threat 5e1dh8kpikd5797mt2e6da6edr mo-news-common-malayalamnews mo-auto-modeoftransport-airways-indigo 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest


Source link
Exit mobile version