KERALAMLATEST NEWS

വെട്ടുകാട് തിരുനാൾ; നാളെ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി, പൊതുപരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് നാളെ (നവംബര്‍ 15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍. കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാൾ മഹോത്സവം 15ന് കൊടിയേറി 24നാണ് സമാപിക്കുന്നത്.15ന് വൈകിട്ട് 4.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു ശേഷം 6.30ന് ഇടവക വികാരി ഡോ.വൈ.എം.എസിസൺ തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. 23ന് വൈകിട്ട് 5.30ന് സന്ധ്യാവന്ദന പ്രാർത്ഥന, തു‌ടർന്ന് 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും. 24ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രോപ്പോലീത്ത ഡോ.തോമസ് ജെ.നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലി നടക്കും. 29ന് വൈകിട്ട് 5.30ന് സമൂഹ ദിവ്യബലിക്കു ശേഷമായിരിക്കും കൊടിയിറക്ക്.


Source link

Related Articles

Back to top button