KERALAM

വ​യ​നാ​ട്ടി​ൽ​ ​പോ​ളിം​ഗ് ഇ​ടി​ഞ്ഞു: കുറഞ്ഞത് 8 ശതമാനം

പ്രദീപ് മാനന്തവാടി | Thursday 14 November, 2024 | 1:39 AM

കൽപ്പറ്റ: ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലോക് സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം നന്നേ കുറഞ്ഞു. 64.72 ശതമാനം. കഴിഞ്ഞ തവണ 72.92 ശതമാനമായിരുന്നു പോളിംഗ് . 2019ൽ 80.33 ശതമാനവും.

നെഹ്റു കുടുംബത്തിലെ ഇളംതലമുറയിലെ പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിന് ഇറങ്ങിയത് പോളിംഗ് ശതമാനത്തിൽ വൻ വർദ്ധനവുണ്ടാക്കുമെന്ന് മാദ്ധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്ക് ലഭിച്ച വോട്ടിനേക്കാൾ അഞ്ച് ലക്ഷത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയരുന്ന തരത്തിലാണ് വയനാടിനെ ഇളക്കിമറിച്ച് യു.ഡി.എഫ് പ്രചാരണത്തെ നയിച്ചത്. ഇതിന് തടയിടാൻ എൽ.ഡി.എഫും എൻ.ഡി.എയും ശ്രമിക്കുകയും ചെയ്തു. എന്നാൽ പ്രചാരണത്തിൽ കണ്ട ആവേശം പോളിംഗിൽ എങ്ങും കണ്ടില്ല.

ഇന്നലെ രാവിലെ പോളിംഗ് തുടങ്ങിയത് മുതൽ വയനാട് മണ്ഡലത്തിലെ ‌ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം മന്ദഗതിയിലായിരുന്നു. അൽപ്പമെങ്കിലും നില മെച്ചപ്പെടുത്തി മുന്നേറിയത് മലപ്പുറം ജില്ലയിലെ ഏറനാട് മാത്രമാണ്. വയനാട്ടിൽ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും പോളിംഗ് മന്ദഗതിയിലായിരുന്നു. ചുരത്തിന് താഴെയുളള മണ്ഡലങ്ങളിലെ ആവേശം പോലും ചുരത്തിന് മുകളിൽ കണ്ടില്ല.

അമ്പത് വയസിന് മുകളിലുളളവരെയാണ് ബൂത്തുകളിൽ ഏറെയും കാണാൻ കഴിഞ്ഞത്. കന്നി വോട്ടർമാരും യുവാക്കളും നന്നേ കുറവ്. വയനാട് മണ്ഡലത്തിലെ നല്ലൊരു ശതമാനം വിദ്യാർത്ഥികളും മറ്റും ഉപരിപഠനത്തിനും ജോലിക്കുമായി വിദേശത്താണ്. പ ഒരു ഉപതിരഞ്ഞെടുപ്പിന്റെ ലഹരിയിലുമായിരുന്നില്ല വയനാടൻ ജനത. ഉരുൾ ദുരന്തം സമ്മാനിച്ച വലിയ മുറിവിൽ നിന്ന് ആരും മുക്തരായിട്ടില്ല. ദുരിതബാധിതർക്കായി പ്രത്യേകം ഏർപ്പെടുത്തിയ മേപ്പാടി പഞ്ചായത്തിലെ ബൂത്തിലും ഇത് പ്രകടമായി.


Source link

Related Articles

Back to top button