‘അർഷ് ദല്ലയെ കാനഡ കൈമാറുമെന്ന് പ്രതീക്ഷ’: ഖലിസ്ഥാൻ ഭീകരന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ
‘അർഷ് ദല്ലയെ കാനഡ കൈമാറുമെന്ന് പ്രതീക്ഷ’: ഖലിസ്ഥാൻ ഭീകരന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ– Arsh Dalla | Khalistan Terrorist | Malayala Manorama
‘അർഷ് ദല്ലയെ കാനഡ കൈമാറുമെന്ന് പ്രതീക്ഷ’: ഖലിസ്ഥാൻ ഭീകരന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ
ഓൺലൈൻ ഡെസ്ക്
Published: November 14 , 2024 08:45 PM IST
1 minute Read
അർഷ് ദല്ല
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ. കാനഡ അർഷ് ദല്ലയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. 2023ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവയ്പ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിങ്ങിനെ കാനഡ അറസ്റ്റ് ചെയ്തത്. വിവരം കാനഡ പൊലീസ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് അര്‍ഷ് ദല്ലയെ കാണുന്നത്. പഞ്ചാബ് പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ദല്ല ഏറ്റെടുത്തിരുന്നു. ഭാര്യയ്ക്കൊപ്പമാണ് അർഷ് ദല്ല കാനഡയിൽ കഴിഞ്ഞിരുന്നത്.
English Summary:
‘Will request extradition’: India on arrest of Khalistani terrorist Arsh Dalla
5us8tqa2nb7vtrak5adp6dt14p-list mo-news-common-canadaindiatensions 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4vs6la1npqjftbivv6ncnd2deq mo-crime-khalistan
Source link