‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക

‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക – Priyanka Gandhi shared her concern about Delhi’s air pollution, comparing to Wayanad’s climate | Latest News | Manorama Online

‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക

ഓൺലൈൻ ഡെസ്‌ക്

Published: November 14 , 2024 07:43 PM IST

1 minute Read

അമ്പലവയൽ ടൗണിൽ കാത്തുനിന്ന പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങിയ പ്രിയങ്ക ഗാന്ധി. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത് ഡൽഹി വായുമലിനീകരണത്തിലെ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽനിന്ന് ‍ഡൽഹിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക എക്സിൽ കുറിപ്പ് പങ്കുവച്ചത്. വയനാട്ടിൽനിന്ന് ‍ഡൽഹിയിലേക്കുള്ള മടക്കത്തെ ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നതിന് തുല്യമെന്നായിരുന്നു പ്രിയങ്ക വിശേഷിപ്പിച്ചത്.

‘‘വായു ഗുണനിലവാര സൂചിക 35 ആയ വയനാട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കം ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നത് പോലെയാണ്.  വിമാനത്തിൽ നിന്ന്  ഡൽഹിയെ പൊതിഞ്ഞിരിക്കുന്ന പുകപടലത്തിന്റെ കാഴ്ച ഞെട്ടിക്കുന്നതാണ്. ഓരോ വർഷവും ഡൽഹിയിലെ മലിനീകരണം മോശമായി വരുകയാണ്. ശുദ്ധമായ വായുവിനായി കൂടിയാലോചനകൾ ഉണ്ടാവണം. കുട്ടികള്‍ക്കും മുതിർന്നവർക്കും ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവർക്കും ശ്വസിക്കാൻ പ്രയാസമാണ്.  നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.’’– പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

Coming back to Delhi from Wayanad where the air is beautiful and the AQI is 35, was like entering a gas chamber. The blanket of smog is even more shocking when seen from the air.Delhi’s pollution gets worse every year. We really should put our heads together and find a solution… pic.twitter.com/dYMtjaVIGB— Priyanka Gandhi Vadra (@priyankagandhi) November 14, 2024

English Summary:
Priyanka Gandhi shared her concern about Delhi’s air pollution, comparing to Wayanad’s climate

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-environment-delhi-air-pollution mo-politics-leaders-priyankagandhi mo-news-common-wayanadnews 6vphs39so632i5v9hh4cn75gec




Source link

Exit mobile version