കൊല്ലത്ത് ആറാം ക്ലാസുകാരൻ സ്‌കൂളിലെ കിണറ്റിൽ വീണു; തലയ്‌ക്കും നടുവിനും ഗുരുതര പരിക്ക്

കൊല്ലം: സ്‌കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കൊല്ലം കുന്നത്തൂർ തുരുത്തിക്കര എംടിയുപി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഫെബിൻ ആണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌‌ക്കും നടുവിനുമാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ. കിണറിന് ഏകദേശം 60 അടിയോളം താഴ്‌ചയുണ്ടായിരുന്നെങ്കിലും വെള്ളം കുറവായിരുന്നു.


Source link
Exit mobile version