KERALAMLATEST NEWS

ഇണയെ സ്വന്തമാക്കാൻ ആൺ പാമ്പുകളുടെ യുദ്ധം

കോട്ടയം: സാമ്രാജ്യത്തിനും പെണ്ണിനും വേണ്ടി പാമ്പുകളും യുദ്ധം ചെയ്യുന്നു. ചേര മുതൽ അണലിയും മൂർഖനും രാജവെമ്പാലയും വരെയുണ്ട് പോരാളി ലിസ്റ്റിൽ.

പൂർണ വളർച്ചയെത്തിയ ആൺ പാമ്പുള്ള സ്ഥലത്ത് മറ്റൊരുത്തനെത്തിയാൽ അടിതുടങ്ങും. ആരാണ് ബലവാനെന്നറിയണം. അതുപോലെ ഒന്നിലേറെ ആൺപാമ്പുകളുള്ളിടത്ത് ഒരു പെൺ പാമ്പേ ഉള്ളെങ്കിൽ അവളെ സ്വന്തമാക്കാനാവും യുദ്ധം. തോറ്റവൻ സ്ഥലം വിടണം. ആ പ്രദേശവും ഇണയും ജയിക്കുന്നവന് സ്വന്തം !

കോട്ടയത്ത് മാത്രം ഈ വർഷം 25ലേറെ പാമ്പുകളെ തമ്മിലടിക്കിടെ രക്ഷിച്ച് കാട്ടിലയച്ചിട്ടുണ്ട് വനംവകുപ്പ്. കണ്ടാൽ ആൺ – പെൺ പാമ്പുകൾ ഇണചേരുകയാണെന്ന് തോന്നും. ആളുകൾ അറിയിച്ച് റെസ്‌ക്യൂവർമാർ സ്ഥലത്തെത്തുമ്പോഴാണ് ആണുങ്ങളുടെ തമ്മിലടിയാണെന്ന് മനസിലാകുന്നത്. റെസ്‌ക്യൂവർമാർ ഇവയെ വേർപെടുത്തി പിടികൂടി കാട്ടിൽ വീടും.

യുദ്ധം മണിക്കൂറുകൾ നീളും

പാമ്പുകളുടെ യുദ്ധം മൂന്ന് മണിക്കൂർ വരെ നീളും. ഇണചേരും പോലെ ചുറ്റിപ്പിണയും. തല ഉയർത്തി പരസ്പരം ചീറ്റും. അവശനാവുന്നവന്റെ തല തുടർച്ചയായി താഴും. അവൻ തോൽക്കും. ഒക്ടോബർ മുതൽ മേയിൽ വരെയാണ് പോര് രൂക്ഷം. അണലി,​ മൂർഖൻ പാമ്പുകളുടെ ഇണചേരൽ കാലമാണത്. ഈ സമയത്ത് മനുഷ്യർക്ക് കടിയേൽക്കാൻ സാദ്ധ്യത കൂടുതലാണ്.

യുദ്ധത്തിനിടെ പരസ്പരം കൊത്തിപ്പരിക്കേൽപ്പിക്കുന്നത് അപൂർവമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെ പാമ്പുകളെ ഓടിച്ചാലും ആളുകൾ പോയാൽ വീണ്ടും അടി തുടരും. ഭക്ഷണത്തിനു വേണ്ടിയും പാമ്പുകൾ പൊരുതാറുണ്ട്.

തമ്മിലടിക്കിടെ രക്ഷിച്ചത്

കോട്ടയം

വയനാട്

 എറണാകുളം

 കോഴിക്കോട്

കണ്ണൂർ

​ തിരുവനന്തപുരം

” വിഷപ്പാമ്പുകളുടെ ഇണചേരൽ സമയമാണിപ്പോൾ. ആൺ പാമ്പുകൾ ഇണയുടെ അവകാശത്തിനായി പോരാടും. അതിനിടെ പിടികൂടുന്ന പാമ്പുകളുടെ എണ്ണവും കൂടിയിട്ടുണ്ട് ”

–മുഹമ്മദ് അൻവർ യൂനസ്,​ അസി. കൺസർവേറ്റിവ് ഓഫീസർ


Source link

Related Articles

Back to top button