CINEMA

മുകുന്ദ് വരദരാജനായി ഭാര്യയ്ക്കു മുന്നിൽ ശിവകാർത്തികേയൻ; സർപ്രൈസ് വിഡിയോ

മുകുന്ദ് വരദരാജനായി ഭാര്യയ്ക്കു മുന്നിൽ ശിവകാർത്തികേയൻ; സർപ്രൈസ് വിഡിയോ | Sivakarthikeyan Aarti

മുകുന്ദ് വരദരാജനായി ഭാര്യയ്ക്കു മുന്നിൽ ശിവകാർത്തികേയൻ; സർപ്രൈസ് വിഡിയോ

മനോരമ ലേഖകൻ

Published: November 14 , 2024 04:02 PM IST

1 minute Read

ശിവകാർത്തികേയനും ഭാര്യ ആർതിയും

ഭാര്യ ആർതിക്ക് ഹൃദയസ്പർശിയായ പിറന്നാൾ സർപ്രൈസുമായി തമിഴ് താരം ശിവകാർത്തികേയൻ. അടുത്തിടെ റിലീസ് ചെയ്ത താരത്തിന്റെ ‘അമരൻ’ എന്ന ചിത്രത്തിലെ മേജർ മുകുന്ദിന്റെ വേഷത്തിൽ വീട്ടിലെത്തിയാണ് ശിവകാർത്തികേയൻ ഭാര്യയ്ക്കു പിറന്നാൾ സമ്മാനം നൽകിയത്. മനോഹരമായ ഈ വിഡിയോ ശിവകാർത്തികേയൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.  

“ജന്മദിനാശംസകൾ ആര്‍തി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” എന്ന കുറിപ്പോടെയാണ് ശിവകാർത്തികേയൻ വിഡിയോ പങ്കുവച്ചത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് നിന്ന ആര്‍തി തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ പട്ടാള വേഷത്തിൽ തന്റെ ഭർത്താവ്. പെട്ടെന്ന് ഇങ്ങനെ കണ്ട ഞെട്ടലിൽ ആര്‍തി പകച്ചുപോയെങ്കിലും ശിവയുടെ വേഷം കണ്ട് സന്തോഷത്താൽ ആര്‍തി പുഞ്ചിരിക്കുന്നത് വിഡിയോയിൽ കാണാം. 

മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയാണ് ‘അമരൻ’ പറയുന്നത്. ഒക്ടോബർ 31ന് റിലീസ് ചെയ്ത ഈ ചിത്രം ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച കലക്‌ഷൻ നേടിയ ചിത്രമായി മാറിയിരുന്നു. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവിയാണ് വേഷമിട്ടത്. കമൽഹാസൻ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്‌കുമാർ പെരിയസ്വാമിയാണ്.

English Summary:
Actor Sivakarthikeyan shares unseen video surprising his wife Aarti in ‘Amaran’ look on her birthday

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-entertainment-movie-sivakarthikeyan f3uk329jlig71d4nk9o6qq7b4-list mloc3jpvhdsrbohqqgpbr3l1a


Source link

Related Articles

Back to top button