370–ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം കശ്മീരിൽ ഭീകരപ്രവർത്തനത്തിൽ 70% ഇടിവ്: കണക്കുമായി കേന്ദ്രം

370–ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം കശ്മീരിൽ ഭീകരപ്രവർത്തനത്തിൽ 70% ഇടിവ്: കണക്കുമായി കേന്ദ്രം– Central Govt. | Jammu Kashmir | Malayala Manorama

370–ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം കശ്മീരിൽ ഭീകരപ്രവർത്തനത്തിൽ 70% ഇടിവ്: കണക്കുമായി കേന്ദ്രം

ഓൺലൈൻ ഡെസ്ക്

Published: November 14 , 2024 04:41 PM IST

1 minute Read

(PTI Photo/S Irfan)

ന്യൂ‍‍ഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് 2019 മുതൽ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കൗണ്‍സിലിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി തീവ്രവാദ കേസുകളിൽ കുറവുണ്ടെങ്കിലും ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളിൽനിന്നു ഭീഷണി തുടരുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വ്യക്തമാക്കി. 

നരേന്ദ്ര മോദി സർക്കാർ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അതിന് അതീവപ്രാധാന്യം നൽകുന്നതായും ഗോവിന്ദ് മോഹൻ പാനലിന് മുൻപാകെ പറഞ്ഞു. 

2019 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ നേരിടേണ്ടിവന്ന ഭീകരവാദ ആക്രമണങ്ങളുടെ കണക്കുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. 2019ൽ ഭീകരവാദ ആക്രമണങ്ങളിൽ 50 പൗരന്മാർ കൊല്ലപ്പെട്ടു. എന്നാൽ 2024ൽ അത് 14ലേക്ക് ചുരുങ്ങി. 2019ൽ ജനങ്ങൾക്ക് നേരെ 73 ആക്രമണങ്ങൾ നടന്നു. എന്നാൽ ഈ വർഷം ഇതുവരെ അത് 10 എണ്ണമായി ചുരുങ്ങി. 2019 ൽ ജമ്മു കശ്മീരിൽ 286 ഭീകരപ്രവർത്തന കേസുകൾ റിപ്പോർട്ട് ചെയ്തു. 
എന്നാൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 40 എണ്ണമാണ്. 2019ൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ 96 ആക്രമണങ്ങള്‍ ഉണ്ടായി. 2020 ൽ 111ആയി. എന്നാൽ പിന്നിടുള്ള വർഷങ്ങളിൽ ഇത് ക്രമാതീതമായി കുറഞ്ഞതായി കാണാം. 2021 ൽ 95, 2022 ൽ 65, 2023 ൽ 15, 2024 ൽ ഇതുവരെ 5 എന്നിങ്ങനെയാണ് കണക്ക്. 2019 ൽ 77 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2020 ൽ 58 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2021ൽ 29, 22ൽ 26, 23ൽ 11, 2024ൽ 7 എന്നിങ്ങനെയാണ് കണക്ക്

2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയത്. പിന്നാലെ കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. ഇതോടെ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും ക്രമസമാധാനപാലനവും കേന്ദ്രത്തിന്റെ ഉത്തരവാദിത്തിനു കീഴിലാണ്.

English Summary:
70% decline in terror incidents in J&K: MHA tells parliamentary panel

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-terroristattack 6s921supuuhr4bm9ac45kkkc43 mo-news-national-states-jammukashmir mo-legislature-centralgovernment


Source link
Exit mobile version