INDIALATEST NEWS

നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി

നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി- Narendra Modi | Dominica Award of Honour | Malayala Manorama

നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി

ഓൺലൈൻ ഡെസ്ക്

Published: November 14 , 2024 04:08 PM IST

1 minute Read

നരേന്ദ്ര മോദി (Photo: PTI)

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ. കോവിഡ് മഹാമാരിയുടെ കാലത്ത് ഡൊമിനിക്കയ്‌ക്ക് നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ സമർപ്പണത്തെ മാനിച്ചുമാണ് കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകുന്നത്. 

Dominica will award its highest National Honour, the Dominica Award of Honour, upon PM Narendra Modi at the India-Caricom Summit in Guyana.This award will be in recognition of his contributions to Dominica during the COVID-19 pandemic and his dedication to strengthening the… pic.twitter.com/3GX7RWFhpg— ANI (@ANI) November 14, 2024

2024 നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ് ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സിൽവാനി ബർട്ടൺ അവാർഡ് സമ്മാനിക്കും. 2021 ഫെബ്രുവരിയിൽ, ഇന്ത്യ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനക കോവിഡ് വാക്സീൻ നൽകിയിരുന്നു.

English Summary:
Dominica to confer its highest national honour on PM Narendra Modi

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 1qiood7hu8gmd2ktiksg3ltdaf mo-news-world-countries-dominica mo-news-world-countries-india-indianews mo-politics-leaders-narendramodi




Source link

Related Articles

Back to top button