‘ലക്കി ഭാസ്കറു’മായി 100 കോടി ക്ലബ്ബിൽ ദുൽഖർ; തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ | Dulquer Salmaan 100 Crore
‘ലക്കി ഭാസ്കറു’മായി 100 കോടി ക്ലബ്ബിൽ ദുൽഖർ; തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ
മനോരമ ലേഖകൻ
Published: November 14 , 2024 02:51 PM IST
1 minute Read
പോസ്റ്റർ
ദുൽഖർ സൽമാൻ നായകനായെത്തിയ ‘ലക്കി ഭാസ്കർ’ സിനിമയുടെ ആഗോള ഗ്രോസ് കലക്‌ഷൻ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുകയാണ് ചിത്രം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി റിലീസ് ചെയ്ത എല്ലാ ഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി.
തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ എന്ന അപൂർവ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുൽഖർ സൽമാൻ സ്വന്തമാക്കി. കേരളത്തിൽ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്.
വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പീരിയഡഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.
English Summary:
Dulquer Salmaan’s ‘Lucky Bhaskar’ has crossed Rs 100 crore at the global box office,
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-entertainment-movie-dulquersalmaan 6au40tl8b25rc5jfmqepk202c2 f3uk329jlig71d4nk9o6qq7b4-list
Source link