‘കങ്കുവ’ കണ്ടവരെല്ലാം ഗംഭീരമെന്ന് പറയുന്നു, ഇപ്പോൾ പൂർണതൃപ്തി: ശിവ

‘കങ്കുവ’ കണ്ടവരെല്ലാം ഗംഭീരമെന്ന് പറയുന്നു, ഇപ്പോൾ പൂർണതൃപ്തി: ശിവ | Siva Kanguva

‘കങ്കുവ’ കണ്ടവരെല്ലാം ഗംഭീരമെന്ന് പറയുന്നു, ഇപ്പോൾ പൂർണതൃപ്തി: ശിവ

മനോരമ ലേഖകൻ

Published: November 14 , 2024 11:47 AM IST

1 minute Read

ശിവ

‘കങ്കുവ’ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ. ചെന്നൈയിൽ ചിത്രത്തിൽ ആദ്യ ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. വിദേശത്തു നിന്നും കേരളത്തിൽ നിന്നുമൊക്കെ ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കി.

‘‘അവസാനം കങ്കുവ തിയറ്ററുകളിൽ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയിൽ നിന്നും സിനിമ കണ്ടിറങ്ങിയ സ്നേഹിതർ ഇപ്പോള്‍ വിളിച്ചിരുന്നു. അതി ഗംഭീര വിജയമാകും സിനിമയെന്നാണ് അവർ പറയുന്നത്. ഇപ്പോഴാണ് പൂർണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്.’’–ശിവയുടെ വാക്കുകൾ.

ശിവയും സൂര്യും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘കങ്കുവ’. 2021ൽ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘അണ്ണാത്തൈ’ ആണ് ശിവയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

English Summary:
Director Siva says that the movie ‘Kanguva’ is receiving a great response.

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-kanguva mo-entertainment-common-kollywoodnews dq70uae8i4evot32huqdi5dgi f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya


Source link
Exit mobile version