ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് റിപ്പബ്ലിക്കനായി; US ഇന്റലിജൻസിനെ നയിക്കാൻ തുൾസി


ന്യൂയോര്‍ക്ക്‌: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമാനിയായ റിപ്പബ്ലിക്കനാണ് തുൾസിയെന്ന് ട്രംപ് പ്രസ്താവനയിറക്കി. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ട്രംപ് പരി​ഗണിച്ചവരിൽ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ​തുൾസി. നിർഭയമായി തന്റെ കരിയറിലുടനീളം പ്രവർത്തിച്ച തുൾസി ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും താൻ വിശ്വസിക്കുന്നു. അവർ നമുക്കെല്ലാം അഭിമാനമാകും. ദീർഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആ​ഗ്രഹിക്കുന്നത്. തന്റെ ആദ്യകാല ഭരണത്തേയും പ്രചാരണങ്ങളെയും തകർക്കാൻ യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിച്ചതായും ട്രംപ് പ്രസ്താവനയിൽ പറയുന്നു.


Source link

Exit mobile version