ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് റിപ്പബ്ലിക്കനായി; US ഇന്റലിജൻസിനെ നയിക്കാൻ തുൾസി
ന്യൂയോര്‍ക്ക്: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമാനിയായ റിപ്പബ്ലിക്കനാണ് തുൾസിയെന്ന് ട്രംപ് പ്രസ്താവനയിറക്കി. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ട്രംപ് പരിഗണിച്ചവരിൽ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു തുൾസി. നിർഭയമായി തന്റെ കരിയറിലുടനീളം പ്രവർത്തിച്ച തുൾസി ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും താൻ വിശ്വസിക്കുന്നു. അവർ നമുക്കെല്ലാം അഭിമാനമാകും. ദീർഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആഗ്രഹിക്കുന്നത്. തന്റെ ആദ്യകാല ഭരണത്തേയും പ്രചാരണങ്ങളെയും തകർക്കാൻ യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിച്ചതായും ട്രംപ് പ്രസ്താവനയിൽ പറയുന്നു.
Source link