WORLD

ഭരണഘടനയും പൊളിച്ചെഴുതുമോ; പ്രസിഡന്റ് സ്ഥാനത്തേക്ക്‌ മൂന്നാം അങ്കം ആലോചനയിലെന്ന് ട്രംപ്‌


വാഷിങ്ടണ്‍: യു.എസിന്റെ 47-ാം പ്രസിഡന്റായി സമഗ്രാധിപത്യം നേടി വൈറ്റ് ഹൗസില്‍ മടങ്ങിയെത്തുകയാണ്‌ ഡൊണാള്‍ഡ് ട്രംപ്. വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനോട് കടുത്ത അഭിനിവേശം വെച്ചുപുലര്‍ത്തുന്ന ട്രംപ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. റിപ്ലബിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലായിരുന്നു ട്രംപ് മൂന്നാം അങ്കത്തിനൊരുങ്ങുന്ന ചില സൂചനകള്‍ നല്‍കിയത്‌. പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് ടേം താന്‍ ആലോചിക്കുന്നുണ്ട്. നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ ആ പദ്ധതി താന്‍ ഉപേക്ഷിക്കും, ട്രംപ് പറഞ്ഞു.


Source link

Related Articles

Back to top button