KERALAMLATEST NEWS

ഇ.പി വിവാദം ചേലക്കരയിൽ ആഘോഷിച്ച് യു.ഡി.എഫ്

തൃശൂർ: ഉപതിരഞ്ഞെടുപ്പ് ദിവസം ഇ.പി പുസ്തക വിവാദം ചേലക്കരയിലെ ഇടതു പ്രവർത്തകർക്ക് അപ്രതീക്ഷിത പ്രഹരവും യു.ഡി.എഫിന് ആഘോഷത്തിന് വകയുമായി. കെ.രാധാകൃഷ്ണനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിലെ ഇ.പിയുടെ അതൃപ്തി,​ ബി.ജെ.പിയിൽ നിന്ന് ക്ഷണം ലഭിച്ചെന്ന പരാമർശം എന്നിവ യു.ഡി.എഫ് വ്യാപകമായി പ്രചരിപ്പിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇത് കരിമരുന്നിന് തീപിടിച്ച പോലെ പടർന്നത് എൽ.ഡി.എഫ് ക്യാമ്പിനെ മ്ലാനമാക്കി.

എന്നാൽ ഇതെല്ലാം നിഷേധിച്ച് ഇ.പി രംഗത്തെത്തിയതോടെ മറുപടിയുമായി സി.പി.എം സൈബർ ടീമും ആക്ടീവായി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കെ.രാധാകൃഷ്ണനെ ഒതുക്കിയെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിൽ ഇ.പിയുടെ ആത്മകഥാ പരാമർശം കൂടിയായപ്പോൾ യു.ഡി.എഫ് പ്രവർത്തകർ ആഘോഷമാക്കി.

 ഇ.​പി​ ​പ​റ​ഞ്ഞ​ത് വി​ശ്വ​സി​ക്കു​ന്നു: എം.​വി.​ഗോ​വി​ന്ദൻ

ആ​ത്മ​ക​ഥാ​ ​വി​വാ​ദ​ത്തി​ൽ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞ​ത് ​വി​ശ്വ​സി​ക്കു​ന്നെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ.​ ​പു​സ്ത​കം​ ​എ​ഴു​താ​ൻ​ ​പാ​ർ​ട്ടി​യോ​ട് ​മു​ൻ​കൂ​ർ​ ​അ​നു​വാ​ദം​ ​വാ​ങ്ങേ​ണ്ട​ ​കാ​ര്യ​മി​ല്ല.
എ​ന്നാ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​പാ​ർ​ട്ടി​യു​മാ​യി​ ​ആ​ലോ​ച​ന​ ​വേ​ണം.​ ​പു​സ്ത​കം​ ​എ​ഴു​തി​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ​ഇ.​പി​ ​ത​ന്നെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ.​ ​ആ​ത്മ​ക​ഥ​യി​ലെ​ ​ഭാ​ഗ​ങ്ങ​ളെ​ന്ന​ ​പേ​രി​ൽ​ ​പു​റ​ത്തു​വ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​സി.​പി.​എ​മ്മി​നെ​തി​രെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ്.​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​സ​മ​യ​ത്ത് ​തോ​ന്ന്യ​വാ​സം​ ​എ​ഴു​തി​ ​പാ​ർ​ട്ടി​യു​ടെ​ ​മേ​ൽ​ ​കെ​ട്ടി​വ​യ്ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണ്.​ ​പ്ര​സാ​ധ​ക​ർ​ക്കും​ ​ബി​സി​ന​സ് ​താ​ത്‌​പ​ര്യ​മു​ണ്ടാ​കും.​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കേ​ണ്ട​ത് ​ജ​യ​രാ​ജ​നാ​ണ്.​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റി​യ​തി​ൽ​ ​ഇ.​പി​ ​അ​തൃ​പ്തി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട​ങ്കി​ൽ​ ​ത​ന്നെ​ ​അ​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​യ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​പു​സ്ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​താ​ൻ​ ​അ​തൃ​പ്തി​ ​അ​റി​യി​ച്ചെ​ന്ന് ​ഒ​രു​ ​മാ​ദ്ധ്യ​മം​ ​വാ​ർ​ത്ത​ ​ന​ൽ​കി.​ ​ഇ​ത്ത​ര​ത്തി​ലാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ്യാ​ജ​ ​വാ​ർ​ത്ത​ക​ൾ​ ​ച​മ​യ്ക്കു​ന്ന​ത്.

 ആ​കാ​ശ​ത്തു​നി​ന്ന് ​ആ​ത്മ​ക​ഥ​ ​വ​രു​മോ​:​ ​വി.​ഡി.​സ​തീ​ശൻ

​ ​സ​ർ​ക്കാ​രി​നെ​ ​കു​റി​ച്ച് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പ​റ​യാ​നു​ള്ള​താ​ണ് ​ഇ.​പി.​ ​ജ​യ​രാ​ജ​ന്റെ​ ​വാ​ക്കി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​യ​ ​ഒ​രാ​ളെ​ ​സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​തി​ലു​ള്ള​ ​ക​ലാ​പ​മാ​ണ് ​പു​റ​ത്താ​യ​ത്.​ ​പ്ര​സാ​ധ​ക​ർ​ക്ക് ​ആ​കാ​ശ​ത്തു​ ​നി​ന്ന് ​ആ​ത്മ​ക​ഥ​ ​എ​ഴു​താ​ൻ​ ​പ​റ്റു​മോ.​ ​ആ​ത്മ​ക​ഥ​ ​ശ​ത്രു​ക്ക​ളാ​ണോ​ ​മി​ത്ര​ങ്ങ​ളാ​ണോ​ ​പു​റ​ത്തെ​ത്തി​ച്ച​തെ​ന്ന് ​ഇ.​പി​ ​അ​ന്വേ​ഷി​ക്ക​ണം.​ ​ഇ.​പി​ ​കൊ​ടു​ത്ത​തി​നെ​ക്കാ​ൾ​ ​ന​ല്ല​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പാ​ല​ക്കാ​ട്ടെ​ ​ഇ​ട​ത് ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ഇ​നി​ ​ന​ൽ​കാ​നി​ല്ല.​ ​ഇ.​പി​യു​ടെ​ ​ആ​ത്മ​ക​ഥ​ ​പ്ര​കാ​ശ​നം​ ​ത​ട​യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ഡി.​സി​ ​ബു​ക്സ് ​ഓ​ഫീ​സി​ലേ​ക്ക് ​ഫോ​ൺ​ ​വി​ളി​യെ​ത്തി​യെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

 ഇ.​പി​യു​ടേ​ത് ​നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം​:​ ​കെ.​ ​സു​രേ​ന്ദ്രൻ

പാ​ല​ക്കാ​ട്ടെ​ ​ഇ​ട​ത് ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​ ​സ​രി​നെ​ ​പ​റ്റി​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞ​ത് ​നാ​ട്ടു​കാ​രു​ടെ​ ​അ​ഭി​പ്രാ​യ​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​സി.​എ.​എ​യു​ടെ​ ​കാ​ല​ത്ത് ​ഭൂ​രി​പ​ക്ഷ​ ​സ​മു​ദാ​യ​ത്തി​ന് ​ചി​കി​ത്സ​യി​ല്ലെ​ന്ന​ ​ബോ​ർ​ഡ് ​വീ​ട്ടി​ൽ​ ​തൂ​ക്കി​യ​ ​വ്യ​ക്തി​യാ​ണ് ​സ​രി​ൻ.​ ​ഇ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​ച​ന്ദ​ന​ക്കു​റി​യും​ ​തൊ​ട്ട് ​ഷാ​ളു​മി​ട്ട് ​അ​മ്പ​ല​ങ്ങ​ളി​ലും​ ​അ​ഗ്ര​ഹാ​ര​ങ്ങ​ളി​ലും​ ​ക​യ​റി​ ​ഇ​റ​ങ്ങു​ക​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​വ​സ​ര​വാ​ദി​യെ​ന്ന​ല്ലാ​തെ​ ​എ​ന്താ​ണ് ​വി​ശേ​ഷി​പ്പി​ക്കു​ക.​ ​സ​രി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത് ​യു.​ഡി.​എ​ഫി​ന് ​വോ​ട്ട് ​മ​റി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ്.​ ​എ​ന്നാ​ൽ​ ​സി.​പി.​എം​ ​അ​ണി​ക​ൾ​ ​കൃ​ഷ്ണ​കു​മാ​റി​ന് ​വോ​ട്ടി​ടും.​ ​ബം​ഗാ​ളി​ലും​ ​ത്രി​പു​ര​യി​ലും​ ​സം​ഭ​വി​ച്ച​ത് ​കേ​ര​ള​ത്തി​ലും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​ണ്.​ ​സ​ത്യം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​തി​ന് ​ഇ.​പി​യെ​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.​ ​പി​ണ​റാ​യി​യു​ടെ​ ​കു​ടും​ബാ​ധി​പ​ത്യ​മാ​ണ് ​സി.​പി.​എ​മ്മി​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​സ​മ്പൂ​ർ​ണ​ ​ത​ക​ർ​ച്ച​യി​ലേ​ക്കാ​ണ് ​സി.​പി.​എം​ ​പോ​കു​ന്ന​തെ​ന്നും​ ​കെ.​ ​സ​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button