KERALAM
സി. ദിവാകരന്റെ ‘കമ്മ്യൂണിസ്റ്റ്’ നോവൽ പ്രകാശനം ഇന്ന്

ആലപ്പുഴ: മുതിർന്ന സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ‘കമ്മ്യൂണിസ്റ്റ്” എന്ന പ്രത്യയശാസ്ത്ര നോവൽ മുൻ മന്ത്രി ജി. സുധാകരൻ ഇന്ന് ആലപ്പുഴയിൽ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തുമ്പോളി ശ്രീനാരായണ സ്‌മാരക സമിതി ഓഡിറ്റോറിയത്തിലെ, ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. അലിയാർ എം. മാക്കിയിൽ അദ്ധ്യക്ഷത വഹിക്കും. ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം. ചന്ദ്രബാബു, അഡ്വ. ബാലചന്ദ്രൻ, കെ. ഭാസ്കരൻ എന്നിവർ പ്രസംഗിക്കും. സി. ദിവാകരൻ നന്ദി പറയും. ‘രചന” പബ്ളിക്കേഷൻസ് ആണ് പ്രസാധകർ.
Source link