അയ്യപ്പഭക്തൻമാർക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ സമ്മാനം, ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണ

പാലക്കാട്: മണ്ഡലമകരവിളക്ക് കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ പാലക്കാട് വഴി ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി പ്രഖ്യാപിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിൽ(പഴയ ഹൂബ്ലി) നിന്ന് കോട്ടയത്തേക്കുള്ള പ്രതിവാര ട്രെയിൻ (നമ്പർ 07371/72) നവംബർ 19 മുതൽ ജനുവരി 15 വരെ സർവീസ് നടത്തും. ചൊവ്വാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്കും ബുധനാഴ്ചകളിൽ തിരിച്ചുമാണ് സർവീസ്. ഹുബ്ബള്ളിയിൽ നിന്നുള്ള ട്രെയിൻ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 7.35നാണ് എത്തുക. ഇവിടെ നിന്നുള്ള അയ്യപ്പ ഭക്തർക്ക് ഈ ട്രെയിനിൽ ഉച്ചയ്ക്ക് 12ന് കോട്ടയത്തെത്തും. രണ്ട് എ.സി 2ടയർ, രണ്ട് എ.സി 3ടയർ കോച്ചുകളും, 6 സ്ലീപ്പർ ക്ലാസ് കോച്ചുകളും ആറ് ജനറൽ കംപാർട്ട്‌മെന്റുകളും, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്. നേരത്തെ അയ്യപ്പ ഭക്തർക്കായി കോട്ടയം, ചെങ്ങന്നൂർ റൂട്ടിൽ ബെംഗളൂരുതിരുവനന്തപുരം പ്രതിവാര സ്‌പെഷ്യൽ ട്രെയിനും(നമ്പർ 06083/84) അനുവദിച്ചിരുന്നു. ഇതിന്റെ സർവീസ് ആരംഭിച്ചു. ചൊവ്വാഴ്ചകളിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും ബുധനാഴ്ചകളിൽ തിരിച്ചുമുള്ള ഈ ട്രെയിൻ ജനുവരി 28 വരെ സർവീസ് നടത്തും.

സമയക്രമം

ട്രെയിൻ നമ്പർ(07371) ചൊവ്വ ഹുബ്ബള്ളി ജംഗ്ഷൻ(വൈകിട്ട് 3.15), ഹാവേരി(4.15), റാണിബെന്നൂർ(4.45), ഹരിഹർ(5.06), ദാവനഗെരെ(5.20), ബിരൂർ(6.45), അരസിക്കെരെ(7.35), തുംകൂർ(9.00), ചിക്കബനവാര(9.43), എസ്.എം.വി.ടി ബെംഗളൂരു (11.00), കെ.ആർ പുരം(11.23), ബംഗാർപേട്ട്(12.13), സേലം(3.05), ഈറോഡ്(4.05), തിരുപ്പൂർ(4.53), പോത്തന്നൂർ(6.28), പാലക്കാട്(7.35), തൃശൂർ(9.02), ആലുവ(9.55), എറണാകുളം നോർത്ത്(10.30), ഏറ്റുമാനൂർ(11.10), കോട്ടയം(12.00)

ട്രെയിൻ നമ്പർ(07372) ബുധൻ കോട്ടയം(വൈകിട്ട് 3.00), ഏറ്റുമാനൂർ(3.11), എറണാകുളം നോർത്ത്(4.00), ആലുവ(4.30), തൃശൂർ(5.20), പാലക്കാട്(8.20), പോത്തന്നൂർ(9.48), തിരുപ്പൂർ(10.33), ഈറോഡ്(11.20), സേലം(12.17), ബംഗാർപേട്ട്(3.00), കെ.ആർ പുരം(3.53), എസ്.എം.വി.ടി ബെംഗളൂരു (4.00), ചിക്കബനവാര(.4.43), തുംകൂർ(5.28), അരസിക്കെരെ(6.55), ബിരൂർ ജംഗ്ഷൻ(7.43), ദാവനഗെരെ(9.03), ഹരിഹർ(9.20), റാണിബെന്നൂർ(9.42), ഹാവേരി(10.13), ഹുബ്ബള്ളി ജംഗ്ഷൻ(12.50)


Source link
Exit mobile version